സര്‍ക്കാര്‍ ഫയലുകള്‍ വിളിച്ചുവരുത്താന്‍ അധികാരമുണ്ടെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്

തിരുവനന്തപുരം: അന്വേഷണത്തിന്റെ ഭാഗമായി സര്‍ക്കാര്‍ ഫയലുകള്‍ വിളിച്ചുവരുത്താന്‍ അധികാരമുണ്ടെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. നിയമസഭാ സെക്രട്ടറിക്ക് നല്‍കി നല്‍കിയ മറുപടിയിലാണ് എന്‍ഫോഴ്‌സ്‌മെന്റ് ഇക്കാര്യം വ്യക്തമാക്കിയത്. ലൈഫ് മിഷന്‍ പദ്ധതിയുടെ ഫയലുകള്‍ വിളിച്ചുവരുത്തുന്നത് അവകാശലംഘനമാണെന്ന് ചൂണ്ടിക്കാട്ടി നിയമസഭാ എത്തിക്‌സ് കമ്മറ്റി ഇ.ഡിക്ക് നോട്ടീസ് അയച്ചിരുന്നു. ജെയിംസ് മാത്യു എം.എല്‍.എയാണ് എത്തിക്‌സ് കമ്മറ്റിക്ക് പരാതി നല്‍കിയത്.

നിയമസഭയുടെ അവകാശങ്ങള്‍ ലംഘിച്ചിട്ടില്ലെന്നാണ് ഇ.ഡിയുടെ മറുപടി. നിയമസഭയുടെ അധികാരത്തില്‍ കടന്നുകയറാന്‍ ശ്രമിച്ചിട്ടില്ല. ഫയലുകള്‍ വിളിച്ചുവരുത്താന്‍ നിയമപരമായ അവകാശമുണ്ട്. പ്രതികള്‍ നടത്തിയ സാമ്പത്തിക ഇടപാടുകള്‍ സംശയാസ്പദമാണ്. ഇത്തരം സംശയാസ്പദമായ സാഹചര്യത്തിലാണ് ഫയലുകള്‍ വിളിച്ചുവരുത്തിയതെന്നും സ്വതന്ത്രമായ അന്വേഷണത്തിന്റെ ഭാഗമായാണ് നടപടിയെന്നും ഇ.ഡി വ്യക്തമാക്കി. തുടര്‍ നടപടികളിലേക്ക് പോകരുതെന്ന അപേക്ഷയും ഇ.ഡി മുന്നോട്ട് വച്ചിട്ടുണ്ട്.

ലൈഫ് മിഷന്‍ സംസ്ഥാന വ്യാപകമായി തടസപ്പെടുത്താന്‍ ഇ.ഡി ശ്രമിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ജെയിംസ് മാത്യു എം.എല്‍.എ എത്തിക്‌സ് കമ്മറ്റിക്ക പരാതി നല്‍കിയത്. വടക്കാഞ്ചേരിയിലെ ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട ആരോപണത്തില്‍ സംസ്ഥാന വ്യാപകമായി മുഴുവന്‍ ലൈഫ് പദ്ധതിയുടെയും ഫയലുകള്‍ ഹാജരാക്കാനാണ് ഇ.ഡി നിര്‍ദ്ദേശിച്ചത്. ഇക്കാര്യത്തില്‍ ഇ.ഡി അസിസ്റ്റന്റ് ഡയറക്ടര്‍ പി. രാധാകൃഷ്ണനോടാണ് നിയമസഭാ എത്തിക്‌സ് കമ്മറ്റി വിശദീകരണം തേടിയത്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7