തനിയ്ക്ക് വിവാഹത്തില്‍ വിശ്വാസമില്ലെന്ന് തെന്നിന്ത്യന്‍ സൂപ്പര്‍ താരം കമലഹാസന്‍ പറയുന്നു. വിവാഹത്തില്‍ മാത്രമല്ല സാമ്പ്രദായികമായ പല രീതികളോടും തനിയ്ക്ക് വിയോജിപ്പുണ്ടെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ഒരു സ്വകാര്യ ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ വെളിപ്പെടുത്തല്‍.
ഉലകനായകന്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന കമലഹാസന്‍ എന്നും മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ്. മലയാള സിനിമയ്ക്ക് മറക്കാന്‍ കഴിയാത്ത ഒരുപിടി നല്ല കഥാപാത്രങ്ങള്‍ അദ്ദേഹം സമ്മാനിച്ചിട്ടുണ്ട്.
അഭിനയ കുലപതി, ഉലകനായകന്‍ എന്നൊക്കെ വിശേഷിപ്പിക്കുമ്പോഴും അദ്ദേഹം പറയുന്നത് തനിയ്ക്ക് അഭിനയ പാഠങ്ങളില്‍ ഇനിയും ഏറെ ദൂരം സഞ്ചരിക്കാനുണ്ടെന്നാണ്. താരത്തിളക്കത്തിന്റെ വജ്രശോഭകള്‍ അണിയാതെ നിരന്തരം സമൂഹികമായ ഇടപെടലുകളിലാണ് കമലഹാസന്‍ എന്ന മനുഷ്യന്‍. സാമൂഹികമായും രാഷ്ട്രീയമായും സ്വീകരിക്കുന്ന നിലപാടുകളാണ് കമലഹാസനെ വ്യത്യസ്തനാക്കുന്നത്.