ടോസ് നേടിയ ഡൽഹി ക്യാപിറ്റൽസ് ബൗളിങ് തെരെഞ്ഞെടുത്തു

ദുബായ്: മുംബൈ ഇന്ത്യൻസിനെതിരെ ടോസ് നേടിയ ഡൽഹി ക്യാപിറ്റൽസ് ക്യാപ്റ്റൻ ശ്രേയസ് അയ്യർ ബൗളിങ് തെരെഞ്ഞെടുത്തു. കഴിഞ്ഞ മത്സരത്തിൽ കളിച്ച അതേ ടീമിനെ ഡൽഹി ഈ മത്സരത്തിലും നിലനിർത്തി. മുംബൈയിൽ മൂന്നു മാറ്റങ്ങളാണുള്ളത്. പാറ്റിൻസൺ, ധവൽ കുൽക്കർണി, സൗരഭ് തിവാരി എന്നിവർക്ക് പകരം ജസ്പ്രീത് ബുംറ, ട്രെന്റ് ബോൾട്ട്, ഹാർദിക് പാണ്ഡ്യ എന്നിവർ ടീമിൽ തിരിച്ചെത്തി.

നിലവിലെ ചാമ്പ്യൻമാരായ മുംബൈ പ്രാഥമികഘട്ടത്തിൽ ഒമ്പതു കളികൾ ജയിച്ച് പോയന്റ് പട്ടികയിൽ ഒന്നാംസ്ഥാനക്കാരായാണ് ക്വാളിഫയറിലെത്തിയിരിക്കുന്നത്. പ്രാഥമികഘട്ടത്തിലെ രണ്ടു കളികളിലും അവർ ഡൽഹിയെ തോൽപ്പിച്ചിരുന്നു. പരീക്ഷണടീമുമായി ഇറങ്ങിയ അവസാനമത്സരത്തിൽ ഹൈദരാബാദിനോട് 10 വിക്കറ്റിന് തോറ്റത് ഗൗരവമായി കാണേണ്ടതില്ല. ഏതെങ്കിലും ചില താരങ്ങളെ ആശ്രയിച്ചുകൊണ്ടല്ല, അവസരത്തിനൊത്ത് ഓരോ ആളുകളും മാച്ച് വിന്നർമാരാകുന്ന ടീം ഗെയിം കളിച്ചുകൊണ്ടാണ് മുംബൈ ഇതുവരെ മുന്നേറിയത്.

pathram desk 1:
Related Post
Leave a Comment