ന്യൂഡല്‍ഹി : ലോകത്തു കോവിഡ് ബാധിതരുടെ എണ്ണത്തില്‍ രണ്ടാംസ്ഥാനത്താണ് ഇന്ത്യ. ലോകത്തെ മൊത്തം കോവിഡ് കേസുകളില്‍ ആറിലൊന്നും ഇന്ത്യയിലാണ്. എന്നിട്ടും രാജ്യത്തെ മരണസംഖ്യ വളരെ കുറവാണ്.
ഇതിന് കാരണമായി ഗവേഷകര്‍ പറയുന്നതാകട്ടെ ഇന്ത്യയിലെ ശുചിത്വക്കുറവും. കേള്‍ക്കുമ്പോള്‍ തമാശയായി തോന്നുമെങ്കിലും ഇതിന് പിന്നില്‍ കൃത്യമായ കാരണം ഉണ്ട്. ശുചിത്വമില്ലായ്മയിലൂടെ വളരുന്നതിലൂടെ ജന്മനാ തന്നെ ഒരാളില്‍ അണുക്കള്‍ക്കെതിരെ പ്രതിരോധശേഷി രൂപപ്പെടുമെന്നും കൊറോണ പോലെയുള്ള വൈറസുകളോട് പോരാടാന്‍ ഇത് സഹായകമാകുമെന്നുമാണ് കണ്ടെത്തല്‍.
ശുചിത്വക്കുറവാണ് ഇന്ത്യക്കാരെ കോവിഡ് മരണത്തില്‍നിന്നു പ്രതിരോധിച്ചതെന്നാണ് ഒരു സംഘം ഗവേഷകരുടെ കണ്ടെത്തലെന്നു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. പുണെ നാഷനല്‍ സെന്റര്‍ ഫോര്‍ സെല്‍ സയന്‍സസ്, ചെന്നൈ മാത്തമാറ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിലെ ശാസ്ത്രജ്ഞരാണു പഠനം നടത്തിയത്.
106 രാജ്യങ്ങളില്‍ നിന്നുള്ള പൊതുഡേറ്റ ഗവേഷകര്‍ പരിശോധിച്ചതില്‍ വികസിത രാജ്യങ്ങളില്‍ മരണനിരക്ക് കൂടുതലാണെന്നും കണ്ടെത്തി.