ബിനീഷ് കൊടിയേരിയുടെ വീട്ടില്‍ ഇ ഡി പരിശോധന കര്‍ണാടക പൊലീസും സിആര്‍പിഎഫും സംഘത്തോടൊപ്പം

തിരുവനന്തപുരം: ബിനീഷ് കൊടിയേരിയുടെ വീട്ടില്‍ ഇ ഡി പരിശോധന നടത്തുന്നു.
ബെനാമി ഇടപാടുകള്‍ അന്വേഷിക്കുന്ന എന്‍ഫോഴ്‌സ്‌മെന്റ് സംഘം മരുതുംകുഴിയിലുള്ള വീട്ടിലാണ് പരിശോധന നടത്തുന്നത്. ബെംഗളൂരു യൂണിറ്റിലെ അംഗങ്ങളാണ് പരിശോധന നടത്തുന്നത്. കര്‍ണാടക പൊലീസും സിആര്‍പിഎഫും സംഘത്തോടൊപ്പമുണ്ട്.

ഇന്നലെ തിരുവനന്തപുരത്തെത്തിയ സംഘം രാവിലെ 9.30ഓടെയാണ് മരുതുംകുഴിയിലെ വീട്ടിലെത്തിയത്. കോടിയേരി ബാലകൃഷ്ണനും ഭാര്യയും എകെജി സെന്ററിനു മുന്നിലെ ഫ്‌ലാറ്റിലാണ് ഇപ്പോള്‍ താമസം.

ബിനീഷുമായി ബന്ധമുള്ളവരുടെ വീട്ടിലും സ്ഥാപനങ്ങളിലും ഇഡി പരിശോധന നടത്തുമെന്നാണ് ലഭിക്കുന്ന വിവരം. ബിനീഷുമായി ബന്ധമുള്ളവരുടെ ബാങ്ക് അക്കൗണ്ടുകളും 3 ബാങ്കുകളിലെ ബിനീഷിന്റെ ഇടപാടുകളും ഇഡി പരിശോധിക്കും. ബിനീഷിന്റെ ബിസിനസ് പങ്കാളി അബ്ദുള്‍ ലത്തീഫിന്റെ ഫര്‍ണിച്ചര്‍ ഇലക്ട്രിക് സ്ഥാപനങ്ങളിലും ഇഡി പരിശോധന നടത്തിയേക്കും. ഇഡി ചോദ്യം ചെയ്യേണ്ടവരുടെ പട്ടികയില്‍ അബ്ദുള്‍ ലത്തീഫുമുണ്ട്.

201219ല്‍ ബിനീഷിന്റെ അക്കൗണ്ടുകളിലെ വന്‍ നിക്ഷേപവും ആദായനികുതി റിട്ടേണും തമ്മില്‍ ഗുരുതര പൊരുത്തക്കേടുകളുണ്ടെന്നാണ് ഇഡി സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7