നോയിഡ : ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസില്‍ ഭാര്യയും രണ്ട് പെണ്‍മക്കളും അറസ്റ്റില്‍. മോര്‍നയിലെ പാര്‍ക്കിലെ ബെഞ്ചില്‍ അനില്‍ കുമാറിനെ (50) യാണ് കഴിഞ്ഞ ദിവസം രാവിലെ മരിച്ച നിലയില്‍ കണ്ടെത്തിയത്.പോലീസ് നടത്തിയ അന്വേഷണത്തില്‍ ഭാര്യ പൈക ദേവി, പ്രായപൂര്‍ത്തിയാകാത്ത 2 മക്കള്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ശുചീകരണ തൊഴിലാളിയാണ് ഇയാള്‍. അമിത മദ്യപാനമാണ് മരണ കാരണമെന്നാണ് ആദ്യം കരുതിയത്. എന്നാല്‍ ശ്വാസംമുട്ടിയാണ് മരിച്ചതെന്നു പിന്നീടു വ്യക്തമാകുകയായിരുന്നു.
ംചോദ്യംചെയ്യില്‍ ഷാള്‍ ഉപയോഗിച്ച് ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയതാണെന്ന് പൈക ദേവി സമ്മതിച്ചതായി പോലീസ് അറിയിച്ചു.