നമ്പര്‍മാറി അക്കൗണ്ടിലേക്ക് എട്ട് ലക്ഷം: ഉടമസ്ഥനെ കണ്ടുപിടിച്ച് തിരികെ നല്‍കി ശരത്

അന്തിക്കാട്: മൊബൈലിൽ ഒരു സന്ദേശം ‘4,35,000 രൂപ അക്കൗണ്ടിൽ വന്നിരിക്കുന്നു’. ഉടൻതന്നെ മറ്റൊരു മെസേജ് ‘നാല് ലക്ഷംകൂടി അക്കൗണ്ടിലേക്ക്’. ആദ്യം സ്തംഭിച്ചുപോയി. ആർക്കോ തെറ്റുപറ്റിയതാകാം എന്ന ധാരണയിൽ ഉടനെ ബാങ്കിലേക്ക് വിളിച്ച് വിവരം പറഞ്ഞു. പിന്നെ ആളെ കണ്ടെത്തി തുക തിരിച്ചുകൊടുക്കാനുള്ള ഓട്ടത്തിലായിരുന്നു. രണ്ടുദിവസമെടുത്തു ഇതൊന്ന്‌ ശരിയായിക്കിട്ടാൻ. -സംഭവം വിവരിക്കുമ്പോഴും 8,35,000 രൂപ അക്കൗണ്ട് നമ്പർ മാറി തന്റെ അക്കൗണ്ടിൽ വന്നതിന്റെ അമ്പരപ്പ് മാറിയിട്ടില്ല ടാക്സി ഡ്രൈവറായ അന്തിക്കാട് കല്ലിടവഴിയിലെ മാണിക്കത്ത് ശരത്തിന്.

Mathrubhumi
Top Stories|Trending|Specials|Videos| More
നമ്പര്‍മാറി അക്കൗണ്ടിലേക്ക് എട്ട് ലക്ഷം: ഉടമസ്ഥനെ കണ്ടുപിടിച്ച് തിരികെ നല്‍കി ശരത്
24 Oct 2020, 02:00 AM IST

News
8 lakh wrongly credited Malappuram Local News
ശരത്ത്
അന്തിക്കാട്: മൊബൈലിൽ ഒരു സന്ദേശം ‘4,35,000 രൂപ അക്കൗണ്ടിൽ വന്നിരിക്കുന്നു’. ഉടൻതന്നെ മറ്റൊരു മെസേജ് ‘നാല് ലക്ഷംകൂടി അക്കൗണ്ടിലേക്ക്’. ആദ്യം സ്തംഭിച്ചുപോയി. ആർക്കോ തെറ്റുപറ്റിയതാകാം എന്ന ധാരണയിൽ ഉടനെ ബാങ്കിലേക്ക് വിളിച്ച് വിവരം പറഞ്ഞു. പിന്നെ ആളെ കണ്ടെത്തി തുക തിരിച്ചുകൊടുക്കാനുള്ള ഓട്ടത്തിലായിരുന്നു. രണ്ടുദിവസമെടുത്തു ഇതൊന്ന്‌ ശരിയായിക്കിട്ടാൻ. -സംഭവം വിവരിക്കുമ്പോഴും 8,35,000 രൂപ അക്കൗണ്ട് നമ്പർ മാറി തന്റെ അക്കൗണ്ടിൽ വന്നതിന്റെ അമ്പരപ്പ് മാറിയിട്ടില്ല ടാക്സി ഡ്രൈവറായ അന്തിക്കാട് കല്ലിടവഴിയിലെ മാണിക്കത്ത് ശരത്തിന്.

സഹോദരിയുടെ വിവാഹത്തിനായി സ്വർണമെടുക്കാൻ വെച്ച തുക ഫോണിലൂടെ കൈമാറുമ്പോഴാണ് നിലമ്പൂർ സ്വദേശി അർഷാദ് അഹമ്മദിന്റെ പണം ശരത്തിന്റെ അക്കൗണ്ടിലേക്കെത്തിയത്. അർഷാദ് അബദ്ധം മനസ്സിലാക്കും മുമ്പേ ശരത്ത് തന്റെ ബാങ്കായ ബാങ്ക് ഓഫ് ബറോഡയുമായി ബന്ധപ്പെട്ടിരുന്നു. അന്തിക്കാട് പോലീസ് സ്റ്റേഷനിലും അറിയിച്ചു. അന്തിക്കാട് എസ്.ഐ.യുടെ നിർദേശപ്രകാരം ബാങ്കുമായി ബന്ധപ്പെട്ട് പണം കൈമാറാമെന്ന ധാരണയിലെത്തി. ഇതിനിടെയാണ് പണം നഷ്ടപ്പെട്ട വിവരം അർഷാദ് മനസ്സിലാക്കി തന്റെ ബാങ്കുമായി ബന്ധപ്പെടുന്നത്. ‘വണ്ടി ഓടാതെ രണ്ട് ദിവസമായി തൃശ്ശൂരിലെ ബാങ്കിൽതന്നെയായിരുന്നു. നടപടിക്രമങ്ങളും ആർ.ബി.ഐ. നിബന്ധനകളുമെല്ലാമായി ബുധനാഴ്ചയാണ് കാര്യങ്ങൾ അവസാനിച്ചത്. നമ്മള് കുറച്ച് ബുദ്ധിമുട്ടിയാലും ഒരു കുടുംബത്തിന് ആശ്വാസമാകുവാൻ കഴിഞ്ഞല്ലോ.’ -ശരത്ത് പറഞ്ഞ് നിർത്തുന്നു. സ്വന്തമായി ടാക്സി ഉണ്ടായിരുന്ന ശരത്ത് കോവിഡ് കാലമായപ്പോൾ ഓട്ടം കുറഞ്ഞതോടെ ടാക്സി ഡ്രൈവറായാണ് ജോലിചെയ്യുന്നത്. ഓട്ടമില്ലാതായപ്പോൾ ലോൺ തിരിച്ചടവും ടാക്സും അടയ്ക്കാൻ ഏറെ ബുദ്ധിമുട്ടി. അച്ഛനും അമ്മയും ഭാര്യയും അനുജത്തിയും അച്ചമ്മയുമടങ്ങുന്നതാണ് ശരത്തിന്റെ കുടുംബം.

Similar Articles

Comments

Advertismentspot_img

Most Popular