കോവിഡ് മൂലം ചിത്രീകരണം നിര്‍ത്തി വയ്‌ക്കേണ്ടി വന്ന സുരേഷ് ഗോപി ചിത്രം ‘കാവല്‍’ ഷൂട്ടിങ് പുനരാരംഭിച്ചു

കോവിഡ് മൂലം ചിത്രീകരണം നിര്‍ത്തി വയ്‌ക്കേണ്ടി വന്ന സുരേഷ് ഗോപി ചിത്രം ‘കാവല്‍’ ഷൂട്ടിങ് പാലക്കാട്ട് പുനരാരംഭിച്ചു. സിനിമയുടെ 10 ദിവസത്തെ ചിത്രീകരണം മാത്രം ബാക്കി നില്‍ക്കെയാണ് കോവിഡ് മഹാമാരി വരുന്നതും ഷൂട്ടിങ് മുടങ്ങുന്നതും. പാലക്കാട്ടും വണ്ടിപ്പെരിയാറുമായിട്ടാണ് സിനിമയുടെ ബാക്കിയുള്ള ഭാഗങ്ങളുടെ ചിത്രീകരണം നടക്കുക.

നിതിന്‍ രണ്‍ജി പണിക്കര്‍ സംവിധാനം ചെയ്യുന്ന കാവല്‍ നിര്‍മിക്കുന്നത് ഗുഡ്വില്‍ എന്റെര്‍ടെയിന്‍മെന്റ്‌സിനു വേണ്ടി ജോബി ജോര്‍ജാണ്. അഭിനയരംഗത്തെ ചെറിയ ഇടവേളയ്ക്കു ശേഷം ഇക്കൊല്ലം വരനെ ആവശ്യമുണ്ട് എന്ന സിനിമയിലൂടെ മികച്ച തിരിച്ചുവരവ് നടത്തിയ സുരേഷ് ഗോപിയുടെ മാസ് ആക്ഷന്‍ സിനിമയാണ് കാവല്‍.

സുരേഷ് ഗോപിയുടെ പിറന്നാള്‍ ദിനത്തില്‍ പുറത്തിറക്കിയ ചിത്രത്തിന്റെ ടീസറിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. അടുത്ത വര്‍ഷം ആദ്യം തീയറ്ററുകളില്‍ എത്തുന്ന സിനിമയില്‍ രണ്‍ജി പണിക്കരും ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

Similar Articles

Comments

Advertismentspot_img

Most Popular