എറണാകുളം ജില്ലയില്‍ ഇന്ന് മൂന്ന് കൊവിഡ് മരണം

എറണാകുളം: ജില്ലയില്‍ മൂന്ന് കൊവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇടക്കൊച്ചി സ്വദേശി ജോസഫ് (68), മൂവാറ്റുപുഴ സ്വദേശി മൊയ്ദീന്‍ (75), ആലുവ സ്വദേശിനി പുഷ്പ (68) എന്നിവരാണ് മരിച്ചത്. മൂന്ന് പേരും കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ജില്ലയില്‍ നാലു ദിവസത്തിനിടെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഒന്‍പതായി.

എറണാകുളം ജില്ലയില്‍ ഇന്നലെ 929 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 718 പേര്‍ക്ക് സമ്പര്‍ക്കം വഴിയാണ് രോഗബാധ. രോഗം സ്ഥിരീകരിച്ചവരില്‍ 197 പേരുടെ ഉറവിടം വ്യക്തമല്ല. ഏഴ് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇന്നലെ 414 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 10,933 പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്. 180 പേര്‍ കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലുണ്ട്.

follow us pathram online

Similar Articles

Comments

Advertismentspot_img

Most Popular