മേഘ്ന രാജിന് ആൺകുഞ്ഞ്

കടിഞ്ഞൂൽ കൺമണിയെ വരവേറ്റ് നടി മേഘ്ന രാജ്. അന്തരിച്ച നടൻ ചിരഞ്ജീവി സർജയ്ക്കും ഭാര്യയും നടിയുമായ മേഘ്ന രാജിനും ആൺകുഞ്ഞ്. ജ്യേഷ്‌ഠന്റെയും ചേട്ടത്തിയമ്മയുടെയും കുഞ്ഞിനെ കൈകളിലേന്തിയ അനുജൻ ധ്രുവിന്റെ ചിത്രമാണ് ആരാധകർ ഏറ്റെടുക്കുന്നത്. കന്നഡ മാധ്യമങ്ങളിലൂടെയാണ് ഈ സന്തോഷവാർത്ത പുറത്തുവന്നത്.

വീട്ടിലെ പുതിയ അതിഥിക്കായി കാത്തിരിക്കുകയായിരുന്നു സർജ കുടുംബത്തിലെ ഓരോരുത്തരും. അ ജനിക്കുന്നതിന്റെ സന്തോഷത്തിലാണ് ഈ താരകുടുംബം. ചിരുവിന്റെ അകാല മരണം നൽകിയ കടുത്ത വേദനയിലും ചിരുവിനെ കുഞ്ഞിനെ വരവേൽക്കാൻ വലിയ ആഘോഷങ്ങളാണ് വീട്ടിൽ ഒരുക്കിയത്.

ചേട്ടനും അനിയനും എന്നതിനപ്പുറം അടുത്ത സുഹൃത്തുക്കള്‍ കൂടിയായിരുന്നു ധ്രുവയും ചിരുവും. ഇപ്പോഴും ചിരുവിന്റെ വേർപാടിൽ നിന്നു ധ്രുവ മുക്തനായിട്ടില്ല. ചിരുവിന്റെ അസാന്നിധ്യത്തില്‍ മേഘ്‌നയ്ക്ക് ശക്തമായ പിന്തുണ നല്‍കി ധ്രുവ ഒപ്പമുണ്ട്.

വലിയ ആഘോഷമായാണ് മേഘനയുടെ ബേബി ഷവർ ചടങ്ങുകൾ സർജ കുടുംബം നടത്തിയത്. എല്ലാത്തിനും മുൻകൈ എടുത്ത് മുന്നിൽ നിന്നത് ധ്രുവ് ആയിരുന്നു.

Similar Articles

Comments

Advertisment

Most Popular

ഇന്ന് 13,270 പേര്‍ക്ക് കോവിഡ്

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 13,270 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1793, തിരുവനന്തപുരം 1678, മലപ്പുറം 1350, കൊല്ലം 1342, പാലക്കാട് 1255, തൃശൂര്‍ 1162, കോഴിക്കോട് 1054, ആലപ്പുഴ 859, കോട്ടയം...

ഇന്ന് 12,246 പേര്‍ക്ക് കോവിഡ്:13,536 പേര്‍ രോഗമുക്തി നേടി

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 12,246 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1702, കൊല്ലം 1597, തിരുവനന്തപുരം 1567, തൃശൂര്‍ 1095, മലപ്പുറം 1072, പാലക്കാട് 1066, ആലപ്പുഴ 887, കോഴിക്കോട് 819, കണ്ണൂര്‍...

ഇന്ന് 7719 പേര്‍ക്ക് കോവിഡ്;16,743 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 1,13,817

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 7719 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1170, എറണാകുളം 977, കൊല്ലം 791, തൃശൂര്‍ 770, പാലക്കാട് 767, മലപ്പുറം 581, ആലപ്പുഴ 524, കോഴിക്കോട് 472, കോട്ടയം...