എം ശിവശങ്കറിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു

തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. വെള്ളിയാഴ്ച വരെ ശിവശങ്കറിനെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി ഉത്തരവിട്ടു.

തിരുവനന്തപുരം സ്വർണക്കടത്തിൽ കസ്റ്റംസ് രജിസ്റ്റർ ചെയ്ത കേസിലും എൻഫോഴ്‌സ്‌മെന്റ് കേസിലും ഈ മാസം 23 വരെ ശിവശങ്കറിനെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി നിർദേശിച്ചത്. ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്ന ശിവശങ്കറിന്റെ വാദം കോടതി അംഗീകരിച്ചു. ഇതിന് പുറമെ താൻ ഏത് ഏജൻസിക്ക് മുന്നിലും ഹാജരാകാൻ തയാറാണെന്നും ശിവശങ്കർ അറിയിച്ചു.

എന്നാൽ സമൻസ് കൈപറ്റാൻ ശിവശങ്കർ വിസമ്മതിച്ചെന്നാണ് കസ്റ്റംസ് വാദിച്ചത്. ശിവശങ്കർ അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നും രാഷ്ട്രീയം കളിക്കുകയാണെന്നും കസ്റ്റംസ് വാദിച്ചിരുന്നു.

ശിവശങ്കറിന്റെ മുൻകൂര്യ ജാമ്യാപേക്ഷ വെള്ളിയാഴ്ചയാണ് പരിഗണിക്കുന്നത്. ഇതിന് ശേഷമാകും തുടർനടപടികൾ.

Similar Articles

Comments

Advertismentspot_img

Most Popular