കുടിശിക ഉടൻ അടയ്ക്കണമെന്ന് കെഎസ്ഇബി; പലിശ ഈടാക്കാതെ ഡിസംബർ 15 നകം അടയ്ക്കാം

കാസർകോട്: എൽടി വിഭാഗങ്ങളിലുള്ള എല്ലാ വ്യാവസായിക വാണിജ്യ ഉപഭോക്താക്കളിൽ പ്രതിമാസം 250 യൂണിറ്റിൽ കൂടുതൽ ഉപഭോഗമുള്ള ഗാർഹിക ഉപഭോക്താക്കൾ ലോക് ഡൗൺ സമയത്ത് ഒഴികെയുള്ള കുടിശിക ബില്ലുകൾ ഉടൻ അടയ്ക്കണമെന്ന് വൈദ്യുതി വകുപ്പ്.

ഇതു ലംഘിക്കുന്നവരുടെ വൈദ്യുതി ബന്ധം വിഛേദിക്കേണ്ടി വരുമെന്ന് ഡപ്യൂട്ടി ചീഫ് എൻജിനീയർ അറിയിച്ചു. 2020 ഏപ്രിൽ 20 മുതൽ ജൂൺ 19 വരെ ലോക്ഡൗൺ കാലത്തെ ഗാർഹിക ഉപഭോക്താക്കളുടെ ബില്ലുകൾ ഡിസംബർ 31 വരെ സർചാർജ് ഇല്ലാതെയും പലിശ കൂടാതെയും അടക്കുന്നതിനും തുക തവണകളായി നൽകുന്നതിനും ബില്ലുകളിൽ സബ്‌സിഡിയും ലഭിക്കും.

വ്യാവസായിക വാണിജ്യ ഉപഭോക്താക്കൾക്കും സ്വകാര്യ ആശുപത്രികൾക്കും മാർച്ച്, ഏപ്രിൽ, മേയ് മാസങ്ങളിൽ ബാധകമായ ഫിക്‌സ്ഡ് ചാർജിൽ 25% കിഴിവ് നൽകി. ബാക്കിയുള്ള 75% ഫിക്‌സ്ഡ് ചാർജുകൾ മാറ്റിവച്ച കാലയളവിൽ പലിശ ഈടാക്കാതെ ഡിസംബർ 15 നകം അടയ്ക്കാം. എന്നാൽ പല ഉപഭോക്താക്കളും ലോക് ഡൗണിന് മുൻപും ശേഷവുമുള്ള ബില്ലുകൾ അടയ്ക്കുന്നില്ലെന്ന് വൈദ്യുതി വകുപ്പ് അറിയിച്ചു.

ബോർഡിന്റെ സാമ്പത്തിക സ്ഥിതി ഗുരുതരമായിരിക്കുന്ന സാഹചര്യത്തിൽ നിലവിലുള്ള കുടിശ്ശിക പിരിച്ചെടുക്കേണ്ടത് അത്യാവശ്യമായിരിക്കുകയാണെന്നും ഉപഭോക്താക്കൾ പൂർണമായും സഹകരിക്കണമെന്നും ‍‍ഡപ്യൂട്ടി ചീഫ് എൻജിനീയർ അറിയിച്ചു. മാർച്ച്, ഏപ്രിൽ, മേയ് മാസങ്ങളിലെ കുടിശ്ശികയുള്ളവർക്ക് ഓൺലൈനായി അടയ്ക്കുന്നതിനുള്ള സൗകര്യമില്ലാത്തതിനാൽ ഉപഭോക്താക്കൾ സെക്‌ഷൻ ഓഫിസിൽ നേരിട്ട് പണമടയ്ക്കണം

Similar Articles

Comments

Advertismentspot_img

Most Popular