കനത്ത മഴ: ഇടുക്കി അണക്കെട്ടില്‍ ബ്ലൂ അലേര്‍ട്ട്

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം. ആലപ്പുഴ നഗരത്തിൽ ഇന്ന് പുലർച്ചെയുണ്ടായ ശക്തമായ കാറ്റിൽ ഒട്ടേറെ വീടുകൾക്ക് മുകളിൽ മരംവീണു. തുമ്പോളി സെന്റ് തോമസ് ഹൈസ്കൂളിന്റെ മേൽക്കൂര തകർന്നു. നഗരത്തില്‍ പലയിടത്തും വൈദ്യുതി ബന്ധം താറുമാറായി.

കനത്ത മഴയെ തുടര്‍ന്ന് വാളയാർ ഡാമിലെ ജലനിരപ്പ് ഉയർന്നതിനാൽ രാവിലെ പതിനൊന്നിന് ഷട്ടറുകൾ ഉയർത്തുമെന്ന് ജലസേചന ഉദ്യോഗസ്ഥർ അറിയിച്ചു. കോരയാർ പുഴയുടെ തീരത്ത് താമസിക്കുന്നവർക്ക് ജാഗ്രതാ പാലിക്കണമെന്ന് ജില്ല ഭരണകൂടം മുന്നറിയിപ്പ് നല്‍കി. ഡാമിന്റെ പരമാവധി ജലസംഭരണശേഷി 203 മീറ്ററാണ്. ഇടുക്കി അണക്കെട്ടിലെ ജല നിരപ്പ് 2391.04 അടിയിലെത്തിയതിനാൽ ആദ്യ ജാഗ്രതാ നിർദ്ദേശമായ ബ്ലൂ അലെർട് പ്രഖ്യാപിച്ചു.

പാലക്കാട് മണ്ണാർക്കാട് കോട്ടോപ്പാടം കാഞ്ഞിരംകുന്നിൽ കാറ്റിലും മഴയിലും വീട് തകർന്നു . മുഹമ്മദുകുട്ടിയുടെ വീടിന്റെ മേൽക്കൂരയാണ് നിലംപതിച്ചത്. പുലർച്ചെ നാലിനായിരുന്നു ശക്തമായ കാറ്റ് നാശനഷ്ടം വരുത്തിയത്. പാലക്കാട് വാളയാർ ഡാമിലെ ജലനിരപ്പ് ഉയർന്നതിനാൽ രാവിലെ പതിനൊന്നിന് ഷട്ടറുകൾ ഉയർത്തുമെന്ന് ജലസേചന ഉദ്യോഗസ്ഥർ അറിയിച്ചു. കോരയാർ പുഴയുടെ തീരത്ത് താമസിക്കുന്നവർക്ക് ജാഗ്രതാ പാലിക്കണം. ഡാമിന്റെ പരമാവധി ജലസംഭരണശേഷി 203 മീറ്ററാണ്.

Similar Articles

Comments

Advertismentspot_img

Most Popular