ലൈഫ് മിഷൻ കേസിൽ സിബിഐ കേസ് ഡയറി സമർപ്പിച്ചു

ലൈഫ് മിഷൻ ക്രമക്കേടുമായി ബന്ധപ്പെട്ടുള്ള കേസ് ഡയറി സിബിഐ ഹൈക്കോടതിയിൽ സമർപ്പിച്ചു. സിബിഐ എഫ്‌ഐആർ റദ്ദാക്കണമെന്ന വിവിധ ഹർജികളിൽ കോടതി വിധി പറയാനിരിക്കെയാണ് നടപടി.

മുദ്രവച്ച കവറിലാണ് ലൈഫ് മിഷൻ കേസുമായി ബന്ധപ്പെട്ടുള്ള കേസ് ഡയറി സിബിഐ ഹൈക്കോടിയിൽ സമർപ്പിച്ചിരിക്കുന്നത്. ഇന്നലെ കേസിൽ വാദം നടക്കവേ കേസ് ഡയറി ഹാജരാക്കാൻ സന്നദ്ധരാണെന്ന് സിബിഐ അഭിഭാഷകൻ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കോടതി ഇതിന് അനുമതി നൽകുകയായിരുന്നു. ഇതിന്റെ തുടർച്ചയായാണ് സിബിഐ കോടതിയിൽ ഹാജരാക്കിയിരിക്കുന്നത്.

ലൈഫ് മിഷൻ കേസുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരും യുണിടാക്ക് എംടി സന്തോഷ് ഈപ്പനും സമർപ്പിച്ച ഹർജികളിൽ വിധി പറയാനിരിക്കെയാണ് കേസ് ഡയറിയുമായി സിബിഐ രംഗത്തെത്തുന്നത്.

Similar Articles

Comments

Advertismentspot_img

Most Popular