‘ബഹുജനങ്ങൾക്ക് ഉടൻ തോക്ക് ലൈസൻസ് നൽകണം; വാങ്ങാൻ 50% സബ്സിഡി വേണം’

ന്യൂഡൽഹി : യുപിയിലെ ഹത്രസിൽ കൂട്ടബലാത്സംഗത്തിന് ഇരയായി ദലിത് യുവതി മരണപ്പെട്ട പശ്ചാത്തലത്തിൽ, പ്രത്യേകാവകാശങ്ങളില്ലാത്ത ജനവിഭാഗത്തിനു തോക്ക് ലൈസൻസും സബ്സിഡിയും നൽകണമെന്നു ഭീം ആർമി. പൗരന്മാർക്കു സ്വയം പ്രതിരോധിച്ചു ജീവിക്കാനുള്ള അവകാശം ഭരണഘടന നൽകുന്നുണ്ടെന്നു ഭീം ആർമി മേധാവി ചന്ദ്രശേഖർ ആസാദ് പറഞ്ഞു.

‘രാജ്യത്തെ 20 ലക്ഷം ദലിത്, പിന്നാക്ക ബഹുജനങ്ങൾക്ക് ഉടൻ തോക്ക് ലൈസൻസ് നൽകണമെന്നാണ് ഞങ്ങളുടെ ആവശ്യം. തോക്കുകളും പിസ്റ്റളുകളും വാങ്ങുന്നതിനു സർക്കാർ 50% സബ്‌സിഡി നൽകണം. ഞങ്ങൾ സ്വയം പ്രതിരോധിക്കും’– ഗൺ ലൈസൻസ് ഫോർ ബഹുജൻ എന്ന ഹാഷ്ടാഗോടെ ചന്ദ്രശേഖർ ആസാദ് ട്വിറ്ററിൽ കുറിച്ചു. ഹത്രസ് പീഡനത്തിൽ യുപി പൊലീസിനും ജില്ലാ ഭരണകൂടത്തിനും എതിരെ പ്രതിഷേധം രൂക്ഷമായ വേളയിലാണ് ആവശ്യം.

Similar Articles

Comments

Advertismentspot_img

Most Popular