സുശാന്തുമായി പ്രണയത്തിലായിരുന്നുവെന്ന് സമ്മതിച്ച് സാറ അലിഖാന്‍, സൗഹൃദങ്ങള്‍ സൂക്ഷിക്കുന്നതില്‍ വിശ്വസ്തനല്ലെന്ന് മൊഴി

സുശാന്ത് സിങ് രാജ്പുത്തുമായി പ്രണയത്തിലായിരുന്നുവെന്ന് സമ്മതിച്ച് സാറ അലിഖാന്‍. സുശാന്തുമായി തനിക്ക് നല്ല സൗഹൃദമുണ്ടായിരുന്നെന്നും എന്നാല്‍, ഒരിക്കലും മയക്കുമരുന്ന് ഉപയോഗിച്ചിട്ടില്ലെന്നും നടി നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയ്ക്ക് മൊഴി നല്‍കി.

2019 ജനുവരിയില്‍ സുശാന്തുമായി ബ്രേക്ക്അപ്പ് ആയെന്നും സൗഹൃദങ്ങള്‍ സൂക്ഷിക്കുന്നതില്‍ വിശ്വസ്തനല്ലെന്ന് ബോധ്യം വന്നതിനാലാണ് സൗഹൃദം അവസാനിപ്പിച്ചതെന്നും സാറ വ്യക്തമാക്കി.

ബന്ധങ്ങളില്‍ സുശാന്ത് അതീവമായി പൊസെസീവ് ആയിരുന്നു. മാത്രമല്ല സാറ നായികയായി എത്തുന്ന സിനിമകളില്‍ തന്നെ നിര്‍ബന്ധപൂര്‍വം പരിഗണിക്കമെന്ന് സുശാന്ത് ആവശ്യപ്പെട്ടിരുന്നതായും റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്.

കേദാര്‍നാഥ് എന്ന സിനിമ മുതലാണ് സുശാന്തുമായി സൗഹൃദത്തിലാവുന്നത്. സിനിമയുടെ സെറ്റില്‍വെച്ച് സിഗരറ്റ് വലിച്ചിട്ടുണ്ട്, മയക്കുമരുന്ന് ഉപയോഗിച്ചിട്ടില്ല -സാറ പറഞ്ഞു. സാറാ അലിഖാന്റെ ആദ്യ ചിത്രമായിരുന്നു കേദാര്‍നാഥ്. ഈ സിനിമയ്ക്കു ശേഷം സാറയും സുശാന്തും സുഹൃത്തുക്കളും ബാങ്കോക്കില്‍ വിദേശയാത്ര നടത്തിയിരുന്നു. അവിടെവച്ചുള്ള ഇവരുടെ ചില ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.

സുശാന്തുമായി നിരവധി ഇടങ്ങളില്‍ ഒന്നിച്ച് സന്ദര്‍ശനം നടത്തിയിട്ടുണ്ടെങ്കിലും മയക്കുമരുന്ന് താന്‍ ഒരിക്കലും ഉപയോഗിച്ചിട്ടില്ല. കേദാര്‍നാഥിന്റെ ചിത്രീകരണസമയത്ത് സെറ്റില്‍ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നെന്ന റിയാ ചക്രവര്‍ത്തിയുടെ വെളിപ്പെടുത്തല്‍ സാറാ അലിഖാന്‍ നിഷേധിച്ചു. സാറാ ആലിഖാന്‍ സുശാന്തുമായി നടത്തിയ വാട്‌സാപ്പ് ചാറ്റുകളും നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ അധികാരികള്‍ക്ക് കൈമാറി.

റിയാ ചക്രവര്‍ത്തി ബോളിവുഡിലെ ഉന്നതരെ ലഹരിമാഫിയയുമായി ബന്ധിപ്പിക്കുന്ന പ്രധാന കണ്ണിയാണെന്ന് നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ ബോംബെ ഹൈക്കോടതിയിലെ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. സുശാന്ത് സിങ് രജ്പുത്ത് സ്ഥിരമായി ലഹരിമരുന്ന് ഉപയോഗിക്കുന്ന കാര്യം റിയയ്ക്ക് അറിയാമായിരുന്നുവെന്നും വ്യക്തമാക്കിയിട്ടുണ്ട്. സുശാന്തിന് ലഹരിമരുന്ന് എത്തിച്ചുനല്‍കിയിരുന്നത് റിയ ആണെന്നും ലഹരി കൈവശം വെച്ചതിനും കൈമാറ്റംചെയ്തതിനും വ്യക്തമായ തെളിവുകളുണ്ടെന്നും എന്‍.സി.ബി. മേഖലാ ഡയറക്ടര്‍ സമീര്‍ വാങ്കഡെ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്

Similar Articles

Comments

Advertisment

Most Popular

വിവാദങ്ങൾക്കു വിരാമം; കുറുവച്ചനായി പൃഥ്വി തന്നെ; സുരേഷ് ഗോപി ചിത്രത്തിന് വിലക്ക്

സുരേഷ് ഗോപിയുടെ 250ാം ചിത്രത്തിന് ൈഹക്കോടതിയുടെ വിലക്ക്. കടുവാക്കുന്നേൽ കുറുവച്ചൻ എന്ന കഥാപാത്രവുമായി ബന്ധപ്പെട്ട് ഉടലെടുത്ത വിവാദത്തിലാണ് വിധി. കടുവാക്കുന്നേൽ കുറുവച്ചൻ സിനിമയുമായി ബന്ധപ്പെട്ട പേരോ പ്രമേയമോ അണിയറ പ്രവർത്തകർക്ക് ഉപയോഗിക്കാനാകില്ലെന്ന് ജില്ലാ...

നടൻ പൃഥ്വിരാജിന് കോവിഡ്

ജനഗണമന എന്ന പുതിയ സിനിമയുടെ ചിത്രീകരണത്തിനിടെ നടൻ പൃഥ്വിരാജിന് കോവിഡ് സ്ഥിരീകരിച്ചു. സംവിധായകൻ ഡിജോ ജോസ് ആന്റണിക്കും കോവിഡ് സ്ഥിരീകരിച്ചു. ഇരുവർക്കും കോവിഡ് ബാധിച്ചതോടെ സിനിമയുടെ ഷൂട്ടിങ് താൽക്കാലികമായി നിർത്തിവച്ചു.സിനിമയുടെ മറ്റ് അണിയറ...

അക്കൗണ്ടില്‍ 3500 രൂപ; ലിങ്കില്‍ തൊടരുത്, ക്ലിക്ക് ചെയ്താല്‍ കാശ് പോകും; തട്ടിപ്പ്

തിരുവനന്തപുരം: അക്കൗണ്ടിൽ 3500 രൂപ വന്നതായി സന്ദേശം എത്തിയാൽ വിശ്വസിക്കരുതെന്നും തട്ടിപ്പാണെന്നും പൊലീസ്. നിങ്ങളുടെ അക്കൗണ്ടിലേക്കു 3500 രൂപ എത്തിയിട്ടുണ്ടെന്നും വിശദ വിവരങ്ങളറിയാന്‍ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യണമെന്നുമാണ് സന്ദേശത്തിന്റെ ഉള്ളടക്കം. ചിലർക്ക്...