കോവിഡ്– 19 പകരാൻ സാധ്യത കൂടുതൽ ജോലിസ്ഥലങ്ങളിൽ നിന്നെന്നു പഠനം. ഇറ്റലിയിൽ നടന്ന പഠനങ്ങൾ കാണിക്കുന്നത് 19.4% കേസുകൾ ജോലി സ്ഥലങ്ങളിൽ നിന്നു വ്യാപിച്ചുവെന്നാണ്.
വിവിധ ജോലികളിൽ ഏർപ്പെടുന്ന ആൾക്കാരിൽ 30 ശതമാനത്തോളം പേർക്ക് രോഗം ബാധിക്കുന്നതായി കണ്ടെത്തി. ഇതിൽ ഏറ്റവും കൂടുതൽ ആരോഗ്യ പ്രവർത്തകർക്കുതന്നെയാണ്. സമൂഹവുമായി അടുത്ത് ബന്ധപ്പെട്ടു നിൽക്കുന്ന ജോലി ചെയ്യുന്ന വിഭാഗക്കാർക്കാണ് കൂടുതൽ റിസ്ക്.
രോഗപ്രതിരോധ പ്രവർത്തനങ്ങളിലെന്നപോലെ വാക്സീനേഷൻ നൽകുന്നതിനും ഈ വിഭാഗക്കാർക്ക് അതീവ പ്രാധാന്യം നൽകേണ്ടതാണെന്ന് ലോകാരോഗ്യസംഘടനയും വിലയിരുത്തുന്നു. ജോലിസ്ഥലങ്ങളിൽ കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ചു വേണം ലോക്ഡൗൺ ഇളവുകൾ ഉപയോഗപ്പെടുത്താനെന്ന് അർഥം.