ശിവശങ്കറിനെ എന്‍.ഐ.എ. വീണ്ടും ചോദ്യം ചെയ്യുന്നു; സ്വപ്‌നയേയും ഒരുമിച്ച് ചോദ്യംചെയ്യുന്നതായി സൂചന

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ എന്‍.ഐ.എ. വീണ്ടും ചോദ്യം ചെയ്യുന്നു. കൊച്ചിയിലെ എന്‍.ഐ.എ. ആസ്ഥാനത്ത് ചോദ്യം ചെയ്യലിനായി ശിവശങ്കര്‍ ഇന്ന് രാവിലെയാണ് എത്തിയത്. സ്വപ്‌നയും എന്‍ഐഎ കസ്റ്റഡിയില്‍ ഉണ്ട്. ഇരുവരെയും ഒരേസമയം ചോദ്യംചെയ്യുകയാണ് എന്‍.ഐ.എ ചെയ്യുന്നത് എന്നാണ് സൂചന.

ഇത് മൂന്നാം തവണയാണ് എന്‍.ഐ.എ. ശിവശങ്കറിനെ ചോദ്യം ചെയ്യുന്നത്. വീണ്ടെടുത്ത ഡിജിറ്റല്‍ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യാന്‍ വീണ്ടും വിളിപ്പിച്ചത്. സ്വര്‍ണക്കടത്ത് കേസിലെ പ്രധാന പ്രതി സ്വപ്‌ന സുരേഷിനൊപ്പം ശിവശങ്കറിനെ ഒരുമിച്ചിരുത്തി ചോദ്യം ചെയ്യുമെന്നാണ് സൂചന. സ്വപ്നയെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്യുന്നതിനായി എന്‍ഐഎ കസ്റ്റഡിയില്‍ വാങ്ങിയിരുന്നു. കൊച്ചിയിലെ എന്‍ഐഎ ആസ്ഥാനത്ത് സ്വപ്‌ന സുരേഷിനേയും എത്തിച്ചിട്ടുണ്ട്‌.

മറ്റു പ്രതികളില്‍ നിന്നുള്ള തെളിവുകളും എന്‍.ഐ.എ. ശേഖരിച്ചിട്ടുണ്ട്. അദ്ദേഹം നേരത്തെ നല്‍കിയ മൊഴികളിലെ പൊരുത്തക്കേടുകളിലും ഇത്തവണ അന്വേഷണ ഏജന്‍സി വിശദീകരണം തേടും. ആദ്യ തവണ മണിക്കൂറുകളോളമാണ് ശിവശങ്കറിനെ ചോദ്യം ചെയ്തിരുന്നത്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7