ആമസോണ്‍ ഇന്ത്യ മലയാളത്തിലും

ഇ–കൊമേഴ്‌സ് ഭീമന്‍ ആമസോണ്‍ മലയാളം ഉള്‍പ്പടെ പുതിയ നാല് ഇന്ത്യന്‍ ഭാഷകളില്‍ കൂടി വെബ്‌സൈറ്റ് ലഭ്യമാക്കും. കന്നട, തെലുങ്ക്, തമിഴ് എന്നിവയാണ് മറ്റു ഭാഷകര്‍ ഇന്ത്യയിലെ 30 കോടിയോളം വരുന്ന ഓണ്‍ലൈന്‍ ഉപഭോക്താക്കളില്‍ കുറേ പേര്‍ക്ക് ഗുണകരമാകുന്നതാണ് ഈ നീക്കം. പുതിയ കസ്റ്റമര്‍മാരെ ആകര്‍ഷിക്കാന്‍ ഇതിലൂടെ സാധിച്ചേക്കുമെന്ന് കമ്പനി കരുതുന്നു. നേരത്തെ ആമസോണ്‍ ഇന്ത്യ സപ്പോര്‍ട്ടു ചെയ്തിരുന്ന ഏക ഇന്ത്യന്‍ ഭാഷ ഹിന്ദിയായിരുന്നു. ഉല്‍പന്നത്തെക്കുറിച്ചുള്ള വിവരണങ്ങള്‍, അക്കൗണ്ട് വിവരങ്ങള്‍, കാശടയ്ക്കല്‍, തുടങ്ങി പല വിവരങ്ങളും ഇനി മലായളത്തിലും കാണാനാകും.

ആന്‍ഡ്രോയിഡ്, ഐഒഎസ് ആപ്പുകളില്‍ ഭാഷ നേരത്തെ തന്നെ തിരഞ്ഞെടുക്കാനുള്ള അവസരമായരിക്കും നല്‍കുക. ആമസോണിന്റെ അടുത്ത എതിരാളിയായ ഫ്‌ളിപ്കാര്‍ട്ട് ഈ വര്‍ഷം ജൂലൈ മുതല്‍ ഹിന്ദി കൂടാതെ, തെലുങ്ക്, കന്നട എന്നീ ഭാഷകളില്‍ സേവനം ലഭ്യമാക്കിയിരുന്നു. ഇവരേക്കാള്‍ ചെറിയ കമ്പനിയായ സ്‌നാപ്ഡീലാണ് വല നീട്ടിയെറിഞ്ഞിരിക്കുന്നത് – ഹിന്ദി, മലയാളം, തമിഴ്, കന്നട, തെലുങ്ക്, ഗുജറാത്തി, പഞ്ചാബി, മറാത്തി എന്നീ ഭാഷകളും ഓഫർ ചെയ്യുന്നു.

Similar Articles

Comments

Advertisment

Most Popular

വിവാദങ്ങൾക്കു വിരാമം; കുറുവച്ചനായി പൃഥ്വി തന്നെ; സുരേഷ് ഗോപി ചിത്രത്തിന് വിലക്ക്

സുരേഷ് ഗോപിയുടെ 250ാം ചിത്രത്തിന് ൈഹക്കോടതിയുടെ വിലക്ക്. കടുവാക്കുന്നേൽ കുറുവച്ചൻ എന്ന കഥാപാത്രവുമായി ബന്ധപ്പെട്ട് ഉടലെടുത്ത വിവാദത്തിലാണ് വിധി. കടുവാക്കുന്നേൽ കുറുവച്ചൻ സിനിമയുമായി ബന്ധപ്പെട്ട പേരോ പ്രമേയമോ അണിയറ പ്രവർത്തകർക്ക് ഉപയോഗിക്കാനാകില്ലെന്ന് ജില്ലാ...

നടൻ പൃഥ്വിരാജിന് കോവിഡ്

ജനഗണമന എന്ന പുതിയ സിനിമയുടെ ചിത്രീകരണത്തിനിടെ നടൻ പൃഥ്വിരാജിന് കോവിഡ് സ്ഥിരീകരിച്ചു. സംവിധായകൻ ഡിജോ ജോസ് ആന്റണിക്കും കോവിഡ് സ്ഥിരീകരിച്ചു. ഇരുവർക്കും കോവിഡ് ബാധിച്ചതോടെ സിനിമയുടെ ഷൂട്ടിങ് താൽക്കാലികമായി നിർത്തിവച്ചു.സിനിമയുടെ മറ്റ് അണിയറ...

അക്കൗണ്ടില്‍ 3500 രൂപ; ലിങ്കില്‍ തൊടരുത്, ക്ലിക്ക് ചെയ്താല്‍ കാശ് പോകും; തട്ടിപ്പ്

തിരുവനന്തപുരം: അക്കൗണ്ടിൽ 3500 രൂപ വന്നതായി സന്ദേശം എത്തിയാൽ വിശ്വസിക്കരുതെന്നും തട്ടിപ്പാണെന്നും പൊലീസ്. നിങ്ങളുടെ അക്കൗണ്ടിലേക്കു 3500 രൂപ എത്തിയിട്ടുണ്ടെന്നും വിശദ വിവരങ്ങളറിയാന്‍ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യണമെന്നുമാണ് സന്ദേശത്തിന്റെ ഉള്ളടക്കം. ചിലർക്ക്...