ഡല്‍ഹി: ഇന്ത്യയില്‍ ഓക്സ്ഫോഡ് വാക്സിന്‍ പരീക്ഷണം പുനരാരംഭിക്കുന്നതിന് ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ (ഡിസിജിഐ) അനുമതി. സെറം ഇന്‍സ്റ്റിറ്റ്യൂട്ടിനാണ് അനുമതി നല്‍കിയത്.
പരീക്ഷണം പുനരാരംഭിക്കുന്നതിന് മുന്നോടിയായി ഡേറ്റ സേഫ്റ്റി മോണിറ്ററിംഗ് ബോര്‍ഡ് മൂന്ന് നിബന്ധനകള്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന് മുന്നിലേക്ക് വച്ചിരുന്നു. പരീക്ഷണത്തിന് വിധേയമാകുന്ന എല്ലാവരുടേയും വിവരങ്ങള്‍ ശേഖരിക്കണം, പങ്കെടുക്കുന്നവര്‍ക്കായി അധിക സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തണം, ഇവരുടെ കോണ്‍ടാക്ട് നമ്പറുകള്‍ ശേഖരിക്കണം എന്നിവയാണ് നിബന്ധനകള്‍. ഇത് പാലിച്ചാകണം വാക്സിന്‍ പരീക്ഷണം ഇനി മുമ്പോട്ട് പോകേണ്ടത്.
ഓക്സ്ഫോഡ് വികസിപ്പിച്ച വാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണത്തിനിടെ ഒരു വ്യക്തിക്കും രോഗം ബാധിച്ചതോടെയാണ് വാക്സിന്‍ പരീക്ഷണം പാതിവഴിയില്‍ നിര്‍ത്തിയത്. ഇതിന് പിന്നാലെ ഇന്ത്യയില്‍ ഓക്സ്ഫോഡുമായി ചേര്‍ന്ന് പരീക്ഷണം നടത്തുന്ന ആസ്ട്രസെനെക്കയും പരീക്ഷണം താത്കാലികമായി നിര്‍ത്തിവയ്ക്കുകയായിരുന്നു. യുഎസ്, ബ്രസീല്‍, യുകെ എന്നിവിടങ്ങളിലും വാക്സിന്‍ പരീക്ഷണം നിര്‍ത്തി വച്ചിരുന്നു. ഇന്ത്യയ്ക്ക് പുറമെ യുകെയില്‍ പരീക്ഷണം പിനരാരംഭിച്ചിട്ടുണ്ട്.