കഞ്ചാവ് കടത്തു കേസില്‍ കണ്ണൂരിലെ സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ

കണ്ണൂർ : കഞ്ചാവ് കടത്തു കേസില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ കര്‍ണാടക പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂര്‍ ചീങ്ങാക്കുണ്ടം ബ്രാഞ്ച് സെക്രട്ടറിയും 108 ആംബുലന്‍സ് ഡ്രൈവറുമായിരുന്ന കോളിക്കടവ് സ്വദേശി സുബിലാഷിനെയാണ് അറസ്റ്റ് ചെയ്തത്. ഇയാളുടെ സഹോദരന്‍ സുബിത്തും പൊലീസ് പിടിയിലാണ്.

മൈസൂരുവില്‍ നിന്നെത്തിയ അന്വേഷണ സംഘം ഇരുവരെയും കോളിക്കടവിലെ വീട്ടില്‍ വച്ചാണ് അറസ്റ്റ് ചെയ്തതെന്നാണ് സൂചന. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ സുബിലാഷ് 108 ആംബുലന്‍സ് ഡ്രൈവറായത് നേരത്തെ വിവാദമായിരുന്നു. ഇതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് ഇയാളോട് ജോലിയില്‍ നിന്ന് മാറി നില്‍ക്കാന്‍ നിര്‍ദേശിച്ചത്.

Similar Articles

Comments

Advertisment

Most Popular

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 38 പേര്‍ക്ക് കോവിഡ്

പത്തനംതിട്ട ജില്ലയില്‍ ഇന്ന്(28) 38 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു ജില്ലയില്‍ ഇന്ന് 137 പേര്‍ രോഗമുക്തരായി ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 7 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 31 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. • മറ്റ്...

കോഴിക്കോട് ‍ജില്ലയില് ഇന്ന് 918 പേര്‍ക്ക് കോവിഡ്

രോഗമുക്തി 645 ജില്ലയില്‍ ഇന്ന് 918 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ 6 പേർക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 5...

കോഴിക്കോട് സ്ഥിതി അതീവഗുരുതരം; ഇന്ന് രോഗം ബാധിച്ചത് 918 പേർക്ക്; എറണാകുളം രണ്ടാമത്.

കേരളത്തില്‍ ഇന്ന് 4538 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 918, എറണാകുളം 537, തിരുവനന്തപുരം 486, മലപ്പുറം 405, തൃശൂര്‍ 383, പാലക്കാട് 378, കൊല്ലം 341, കണ്ണൂര്‍ 310, ആലപ്പുഴ 249,...