അജ്ഞാതരോഗം; ഓക്‌സ്‌ഫോഡ് വാക്‌സിന്‍ പരീക്ഷണങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു

ന്യൂഡൽഹി: ഓക്സ്ഫഡ്- അസ്ട്രാസെനെകയുടെ കോവിഡ് പ്രതിരോധ വാക്സിന്റെ പരീക്ഷണം നിർത്തിവെച്ചു. കുത്തിവെച്ച ഒരാൾക്ക് അജ്ഞാത രോഗം കണ്ടെത്തിയ സാഹചര്യത്തിലാണ് വാക്സിന്റെ അവസാനഘട്ട പരീക്ഷണം നിർത്തിവെച്ചത്. പരീക്ഷണം നിർത്തിവെക്കുന്നതായി അസ്ട്രസെനെക വക്താവ് പ്രസ്താവനയിൽ അറിയിച്ചു.

മരുന്നിന്റെ പാർശ്വഫലമാണിതെന്ന സംശയമാണുള്ളത്. എന്നാൽ കേസിന്റെ സ്വഭാവമോ എപ്പോൾ സംഭവിച്ചുവെന്നോ വ്യക്തമാക്കിയിട്ടില്ല. എന്നിരുന്നാലും ഇയാൾ വേഗത്തിൽ സുഖംപ്രാപിക്കുമെന്നാണ് കരുതപ്പെടുന്നത്. ഇത് രണ്ടാം തവണയാണ് വാക്സിൻ പരീക്ഷണം നിർത്തിവെയ്ക്കുന്നത്.

ജൂലായ് 20-നാണ് ഓക്സ്ഫഡ് സർവകലാശാല കോവിഡ് 19 വാക്സിൻ വികസിപ്പിച്ചെടുത്തത്. വാക്സിൻ തയ്യാറായാൽ അതിന്റെ ഉല്പാദനത്തിനായി ലോകത്തിലെ ഏറ്റവും വലിയ വാക്സിൻ നിർമാതാക്കളായ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയെ ഓക്സ്ഫഡും അതിന്റെ പങ്കാളിയായ അസ്ട്രസെനെകയും തിരഞ്ഞെടുത്തിട്ടുണ്ട്.

2021 ജനുവരിയോടെ വാക്സിൻ വിപണിയിൽ എത്തുമെന്നായിരുന്നു വിലയിരുത്തൽ.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7