ഓണക്കിറ്റില്‍ വിതരണം ചെയ്ത പപ്പടത്തിന്റെ സാമ്പിള്‍ പരിശോധനയില്‍ ഭക്ഷ്യ സുരക്ഷാ നിയമ പ്രകാരം നിരോധിച്ചിട്ടുളള വസ്തുക്കളൊന്നും കണ്ടെത്തിയിട്ടില്ല. വിവിധ ഡിപ്പോകളില്‍ നിന്നും സാമ്പിളെടുത്ത് ക്വാളിറ്റി അഷ്വറന്‍സ് ഓഫീസര്‍മാര്‍ ലാബില്‍ പരിശോധനക്കയച്ച 14 സാമ്പിളില്‍ മൂന്നെണ്ണത്തിന്റെ ഫലം വന്നതില്‍ ഭക്ഷ്യ സുരക്ഷാ നിയമപ്രകാരം നിരോധിച്ചിട്ടുളള രാസവസ്തുക്കളൊന്നും ഇല്ലെന്ന് സപ്ലൈകോ അധികൃതര്‍ അറിയിച്ചു. ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് 2639 അടിസ്ഥാനമാക്കി തയ്യാറാക്കിയ ഗുണനിലവാര മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് പപ്പടത്തിന്റെ ഗുണനിലവാരം പരിശോധിച്ചിട്ടുളളത്. ലാബ് പരിശോധനാ ഫലത്തില്‍ ഈര്‍പ്പം, ജലാംശത്തിന്റെ പി എച്ച്, ക്ഷാരാംശം എന്നിവ നിശ്ചിത മാനദണ്ഡത്തിനേക്കാള്‍ അല്പം കൂടുതലുളളതായി കണ്ടെത്തിയിട്ടുണ്ട്. ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് നിര്ദ്ദേശിച്ചിട്ടുളള മാനദണ്ഡ പ്രകാരം പപ്പടം നിര്‍മ്മിക്കുന്ന അസംസ്കൃത വസ്തുക്കളില്‍ ഒന്നായ പപ്പടക്കാരത്തിന്റെ അളവ് പ്രസ്തുത ബാച്ചിലെ പപ്പടത്തില്‍ നേരിയ അളവില്‍ കൂടിയതുകൊണ്ടാണ് പി എച്ച് ക്ഷാരാംശം എന്നിവയില്‍ വ്യത്യാസം വന്നിരിക്കുന്നത്. അല്ലാതെ ഭക്ഷ്യസുരക്ഷ നിയമത്തിന് വിരുദ്ധമായ ഒന്നും തന്നെ പപ്പടത്തിലില്ല. കൂടാതെ പപ്പടത്തിന്റെ സാമ്പിളുകള്‍ പരിശോധനയ്ക്കായി സര്‍ക്കാര്‍ അനലിറ്റിക്കല്‍ ലാബിലും അയച്ചിട്ടുണ്ട്. ജനജീവിതത്തെ ദുഷ്കരമാക്കുന്ന ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നും സപ്ലൈകോ അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.
ഓണക്കിറ്റിലെ പപ്പടം : നിരോധിത വസ്തുക്കളില്ലെന്ന് പരിശോധനാ ഫലം
Similar Articles
ഡൊണാൾഡ് ട്രംപിന്റെ വിരുന്നില്‍ അതിഥികളായി മുകേഷ് അംബാനിയും നിത അംബാനിയും (വീഡിയോ) Donald Trump I Mukesh Ambani Nita
വാഷിങ്ടൺ: അമേരിക്കന്‍ പ്രസിഡൻ്റായി ഡൊണാൾഡ് ട്രംപ് സാഥാനമേൽക്കുന്നതിന് മുന്നോടിയായി നടന്ന വിരുന്നിൽ ഇന്ത്യന്‍ വ്യവസായ പ്രമുഖനും റിലയൻസ് മേധാവി മുകേഷ് അംബാനിയും ഭാര്യ നിത അംബാനിയും പ്രത്യേക അതിഥികളായി. വാഷിങ്ടണ്‍ ഡിസിയില്‍ നടക്കുന്ന...
അന്ന് ഇടപെട്ടത് രാഹുൽ ദ്രാവിഡ്..” “കെസിഎയിലെ ഒന്നോ രണ്ടോ ആളുകളാണ് പ്രശ്നക്കാർ, ചില കൃമികൾ പിന്നിൽ നിന്ന് കുത്താൻ വേണ്ടി പറയുന്നത് വിശ്വസിക്കുന്നതാണ് തെറ്റിദ്ധാരണയുടെ കാരണം, സഞ്ജുവിനെ വിജയ് ഹസാരെ ടൂർണമെന്റിൽനിന്ന് ഒഴിവാക്കാൻ...
തിരുവനന്തപുരം: ക്രിക്കറ്റ് താരം സഞ്ജു സാംസണിനെ വിജയ് ഹസാരെ ടൂർണമെന്റിൽ നിന്ന് ഒഴിവാക്കാൻ നേരത്തെ തീരുമാനമായിരുന്നുവെന്നും അതിന് പിന്നിൽ ആരാണെന്ന് തനിക്കറിയാമെന്നും മലയാളി താരം സഞ്ജുവിന്റെ പിതാവ് സാംസൺ വിശ്വനാഥ്. സഞ്ജു മാത്രമല്ല...