ഐപിഎൽ 2020 ഷെഡ്യൂൾ പുറത്തിറക്കി; ഉ​ദ്ഘാ​ട​ന മത്സരം മും​ബൈ ഇ​ന്ത്യ​ന്‍​സ്- ചെന്നൈ സൂപ്പർ കിംഗ്സ് തമ്മിൽ

യു​എ​ഇ​യി​ൽ ന​ട​ക്കു​ന്ന ഐ​പി​എ​ൽ പ​തി​മൂ​ന്നാം സീ​സ​ണി​ന്‍റെ പ്രാ​ഥ​മി​ക​ഘ​ട്ട മ​ത്സ​രങ്ങളുടെ​ സ​മ​യ​ക്ര​മം ബി​സി​സി​ഐ പു​റ​ത്തു​വി​ട്ടു.

ഉ​ദ്ഘാ​ട​ന മ​ത്സ​ര​ത്തി​ല്‍ നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രാ​യ മും​ബൈ ഇ​ന്ത്യ​ന്‍​സ് റ​ണ്ണേ​ഴ്സ് അ​പ്പാ​യ ചെ​ന്നൈ സൂ​പ്പ​ര്‍ കിം​ഗ്സി​നെ നേ​രി​ടും.

സെ​പ്റ്റം​ബ​ർ 19ന് ​അ​ബു​ദാ​ബി​യി​ൽ ഇ​ന്ത്യ​ൻ സ​മ​യം രാ​ത്രി 7.30നാ​ണ് മ​ത്സ​രം.

സെ​പ്റ്റം​ബ​ർ 19 മു​ത​ല്‍ ന​വം​ബ​ർ മൂ​ന്നു വ​രെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ലെ സ​മ​യ​ക്ര​മ​മാ​ണ് ഇ​പ്പോ​ള്‍ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്.

മൂ​ന്നു വേ​ദി​ക​ളി​ലാ​യി 46 മ​ത്സ​ര​ങ്ങ​ളാ​ണ് ആ​ദ്യ ഘ​ട്ട​ത്തി​ല്‍ ന​ട​ക്കു​ക.

ഇ​തി​ൽ 36 മ​ത്സ​ര​ങ്ങ​ൾ ഇ​ന്ത്യ​ൻ സ​മ​യം രാ​ത്രി 7.30നും ​പ​ത്ത് മ​ത്സ​ര​ങ്ങ​ൾ ഇ​ന്ത്യ​ൻ സ​മ​യം ഉ​ച്ച​ക​ഴി​ഞ്ഞ് 3.30നു​മാ​ണ് ന​ട​ക്കു​ന്ന​ത്.

pathram desk 2:
Related Post
Leave a Comment