സിനിമാ തിരക്കുകളില്‍ നിന്നും മാറി ലോക്ഡൗണ്‍ കാലം കുടുംബത്തിനൊപ്പം കഴിയുകയായിരുന്നു എല്ലാ താരങ്ങളും തന്നെ. അതോടെ പുതിയ വിശേഷങ്ങളാണ് എല്ലാവര്‍ക്കും പങ്കുവെക്കാനുള്ളത്. ബോളിവുഡിലും തെന്നിന്ത്യന്‍ സിനിമാലോകത്തുമൊക്കെ ഗര്‍ഭിണിമാരായ നിരവധി നടിമാരുണ്ട്. അടുത്തിടെയാണ് എല്ലാവരും ഈ വിശേഷങ്ങള്‍ പുറംലോകത്തെ അറിയിക്കുന്നത്.
ഗര്‍ഭകാലവും പ്രസവവുമൊക്കെ വലിയ പ്രശ്‌നങ്ങളായി കണ്ടിരുന്ന കാലം മാറിയെന്നാണ് പല നടിമാരും തെളിയിക്കുന്നത്. ഗര്‍ഭകാലം വളരെ ആഘോഷപൂര്‍വ്വം നടത്തുന്ന നടിമാരുണ്ട്. ഇപ്പോള്‍ നടന്‍ നകുലിന്റെയും ഭാര്യ ശ്രുതിയും അവരുടെ മകളുടെ ജനനത്തെ കുറിച്ചുള്ള വിശേഷങ്ങളുമായി എത്തിയിരിക്കുകയാണ്. അകിറ എന്ന പേരിട്ടിരിക്കുന്ന താരപുത്രി ജനിച്ചിട്ട് ഒരു മാസം പൂര്‍ത്തിയാവുകയാണ്.
Leave a Comment