യുവതിയെയും പ്രായപൂര്‍ത്തിയാകാത്ത മകളെയും ബലാത്സംഗം ചെയ്ത സംഭവത്തില്‍ മുന്‍ മന്ത്രിയ്ക്ക് ജാമ്യം

ലഖ്നൗ: യുവതിയെയും പ്രായപൂര്‍ത്തിയാകാത്ത മകളെയും ബലാത്സംഗം ചെയ്ത സംഭവത്തില്‍ യു.പി മുന്‍ മന്ത്രി ഗായത്രി പ്രജാപതിക്ക് ഇടക്കാല ജാമ്യം ലഭിച്ചു. രണ്ട് മാസത്തേക്കാണ് ജാമ്യം. അലഹാബാദ് ഹൈക്കോടതിയുടെ ലഖ്നൗ ബെഞ്ചിന്‍േ്റതാണ് വിധി. ചിത്രകൂട് സ്വദേശിനിയായ യുവതിയെ ഗായത്രി പ്രജാപതിയും ആറ് കൂട്ടാളികളും ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തുവെന്നാണ് കേസ്. ഇവരുടെ പ്രായപൂര്‍ത്തിയാകാത്ത മകളെയും സംഘം ഉപദ്രവിച്ചു.

അഞ്ച് ലക്ഷം രൂപയുടെ വ്യക്തിഗത ബോണ്ടിലും 2.5 ലക്ഷം രൂപയുടെ മറ്റ് രണ്ട് ബോണ്ടുകളുടെയും അടിസ്ഥാനത്തിലാണ് ഇടക്കാല ജാമ്യം അനുവദിച്ചത്. 2017 മാര്‍ച്ച് മുതല്‍ ജയിലില്‍ കഴിയുകയായിരുന്ന ഗായത്രി ഇതിനകം 41 മാസത്തെ ജയില്‍വാസം പൂര്‍ത്തിയാക്കിക്കഴിഞ്ഞു. ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഇയാള്‍ ജാമ്യം തേടി കോടതിയെ സമീപിച്ചത്. ജസ്റ്റിസ് വേദപ്രകാശ് വൈശിന്‍െ്റ ബെഞ്ച് ഹര്‍ജിക്കാരന് അനുകൂലമായ നിലപാട് സ്വീകരിക്കുകയായിരുന്നു.

ജാമ്യക്കാലയളവില്‍ രാജ്യം വിരടുതെന്ന നിബന്ധനയോട് കൂടിയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. പ്രോസിക്യൂഷന്‍ നടപടികള്‍ക്ക് തടസം സൃഷ്ടിക്കുന്ന നടപടികളൊന്നും സ്വീകരിക്കരുതെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. പാസ്പോര്‍ട്ട് ജയില്‍ സൂപ്രണ്ടിന് കൈമാറണമെന്നും കോടതി നിബന്ധന മുന്നോട്ട് വച്ചിട്ടുണ്ട്.

ചിത്രകൂട് സ്വദേശിനിയായ നാല്‍പ്പതുകാരിയെ പീഡിപ്പിക്കുകയും അവരുടെ പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തുവെന്നാണ് കേസ്. 2017 ഫെബ്രുവരി 18നാണ് കേസിനാസ്പദമായ സംഭവം നടന്നത്. 2017 മാര്‍ച്ചില്‍ ഗായത്രി പ്രജാപതി അറസ്റ്റിലായി. അന്ന് മുതല്‍ ഇയാള്‍ ജയിലിലാണ്. യുപിയിലെ മുന്‍ മൈനിംഗ് വകുപ്പ് മന്ത്രിയാണ് ഗായത്രി പ്രജാപതി

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7