ചുഷൂലിൽ വീണ്ടും ചൈനീസ് പ്രകോപനം. കുടുതൽ സേനയെ മേഖലയിലേയ്ക്ക് ചൈന എത്തിക്കുകയാണ്. ലഡാക്കിൽ തുടരുന്ന ഇന്ത്യയുടെ കരസേനാ മേധാവി മെജർ.എ.എം നരവനെ ഇന്നും ഫോർവേർഡ് പോസ്റ്റുകളിലെ സന്ദർശനം തുടരും. അതിർത്തിയിലെ ഏതു പ്രകോപനവും നേരിടാൻ ഇന്ത്യൻ സൈന്യത്തിന് കഴിയുമെന്ന് സംയുക്ത സൈനിക മേധാവി ബിപിൻ റാവത്ത് വ്യക്തമാക്കി.
ഇരുട്ടിന്റെ മറപറ്റി കൈയ്യേറ്റം നടത്താനുള്ള ശ്രമത്തിന് ശക്തമായ തിരിച്ചടിയാണ് ചുഷൂലിൽ ചൈനയ്ക്ക് ലഭിച്ചത്. രണ്ടാമത് ഒരുവട്ടം കൂടി ശ്രമിച്ചെങ്കിലും എസ്റ്റാബ്ലിഷ്മെന്റ് 22 ന്റെ പ്രതിരോധം തകർക്കാൻ സാധിച്ചില്ല. ഈ സാഹചര്യത്തിലാണ് ടാങ്കുകൾ അടക്കമുള്ള ആയുധങ്ങൾ അടക്കം വൻ തോതിൽ മേഖലയിലേയ്ക്ക് എത്തുന്നത്. ചൈനീസ് സൈന്യത്തിന്റെ മേധാവികളും മേഖലയിൽ ക്യാമ്പ് ചെയ്യുന്നതയാണ് വിവരം. ലഡാക്കിൽ രണ്ട് ദിവസത്തെ സന്ദർശനത്തിനെത്തിയ ഇന്ത്യയുടെ കരസേനമേധാവി മെജർ.എ.എം നരവനെ ഇന്നും ഫോർവേർഡ് പോസ്റ്റുകൾ സന്ദർശിക്കും. മേഖലയിലെ പ്രധാന സൈനിക ഉദ്യോഗസ്ഥരുമായും സൈനികരുമായും കരസേന മേധാവി ഇന്നലെ സംവദിച്ചിരുന്നു. ആക്രമണം ഉണ്ടായാൽ ശക്തമായ പ്രത്യാക്രമണമുണ്ടാകും. ഇതിനായുള്ള അനുമതി അതിർത്തികളിൽ നൽകിയിട്ടുണ്ട്. ആണവ യുദ്ധമുണ്ടായാൽ പോലും അതിനെ നേരിടാൻ സൈന്യത്തിന് കഴിയുമെന്ന് ബിപിൻ റാവത്ത് പറഞ്ഞു.
അതിർത്തിയിൽ പ്രകോപനം തുടരുകയാണെങ്കിലും മോസ്ക്കോയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താൻ പ്രതിരോധമന്ത്രി രാജ് നാഥ് സിംഗുമായുള്ള ചർച്ചയ്ക്ക് ചൈന വീണ്ടും താത്പര്യം അറിയിച്ചു. തുറന്ന മനസോടെ സംസാരിക്കാൻ മോസ്ക്കോ എറെ നന്നാകും എന്ന സന്ദേശമാണ്ആ രണ്ടാം തവണയും ചൈന ഇന്ത്യയ്ക്ക് നൽകിയത്. നേരത്തെ പ്രതിരോധ മന്ത്രി തല ചർച്ചയ്ക്കുള്ള നിർദേശം ഇന്ത്യ തള്ളിയിരുന്നു.