ന്യൂഡല്‍ഹി: രാജ്യത്ത് പുതിയതായി കോവിഡ് ബാധിക്കുന്നവരുടെ എണ്ണത്തില്‍ കുറവില്ലാതെ തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 83,883 പേര്‍ക്ക് കോവിഡ് സ്ഥിരികരിച്ചു. കോവിഡ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ശേഷം ഒറ്റ ദിവസം ഇത്രയും കേസുകള്‍ ഇതാദ്യമാണ്.
ഇതോടെ രാജ്യത്ത് ആകെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 38,53,407 ആയി. 8,15,538 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ 29,70,493 ആളുകള്‍ കോവിഡില്‍ നിന്ന് മുക്തി നേടി.
അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ 1,043 പേരാണ് കോവിഡ് ബാധയേ തുടര്‍ന്ന് മരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണം 67,376 ആയി.
സെപ്റ്റംബര്‍ രണ്ടുവരെയുള്ള കണക്കുകള്‍ പ്രകാരം ഇതുവരെ 4,55,09,380 കോവിഡ് പരിശോധനകളാണ് രാജ്യത്ത് നടത്തിയിട്ടുള്ളത്. സെപ്റ്റംബര്‍ രണ്ടിന് മാത്രം 11,72,179 പരിശോധനയാണ് നടത്തിയതെന്ന് ഐ.സി.എം.ആര്‍ പുറത്തുവിട്ട കണക്കുകളില്‍ പറയുന്നു.