തൃശൂർ ജില്ലയിൽ ഇന്ന്133 പേർക്ക് കൂടി കോവിഡ്; 120 പേർക്ക് രോഗമുക്തി

തൃശൂർ ജില്ലയിൽ ചൊവ്വാഴ്ച (സെപ്റ്റംബർ 1) 133 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. 120 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 1351 ആണ്. തൃശൂർ സ്വദേശികളായ 49 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 4599 ആണ്. അസുഖബാധിതരായ 3136 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തത്.

Similar Articles

Comments

Advertismentspot_img

Most Popular