ജനം ടിവിയിൽ മന്ത്രി ജി. സുധാകരന്റെ മകന് ഓഹരി ഉണ്ടെന്നു വെളിപ്പെടുത്തൽ‍

ആർഎസ്എസ് – ബിജെപി ചാനലെന്നു സിപിഎം പറയുന്ന ജനം ടിവിയിൽ മന്ത്രി ജി. സുധാകരന്റെ മകന് ഓഹരി ഉണ്ടെന്നു വെളിപ്പെടുത്തൽ‍. ചാനൽ ചർച്ചയിൽ ജനം ടിവിയുടെ ചീഫ് എഡിറ്റർ ജി.കെ. സുരേഷ് ബാബുവാണു പുതിയ വിവാദത്തിനു തിരി കൊളുത്തിയത്.

ജനം ടിവി കോ ഓർഡിനേറ്റിങ് എഡിറ്റർ അനിൽ നമ്പ്യാരെ സ്വർണക്കടത്തു കേസിൽ കസ്റ്റംസ് ചോദ്യം ചെയ്തതിനു പിന്നാലെ ചാനലിനും ബിജെപിക്കുമെതിരെ സിപിഎം ശക്തമായി തിരിഞ്ഞിരുന്നു. ജനം ടിവി ആർഎസ്എസ്–ബിജെപി ചാനലാണെന്നും അനിലിനെ ചോദ്യം ചെയ്തതു ബിജെപി വിശദീകരിക്കണമെന്നും സിപിഎം ആവശ്യപ്പെട്ടു. സ്വർണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷിനു ചാനലിൽ ഓഹരി ഉണ്ടെന്ന പ്രചാരണവും ഇതിനിടയിലുണ്ടായി.

ഇതോടെയാണ് ‘മന്ത്രിസഭയിലെ ശക്തനായ മന്ത്രി ജി. സുധാകരന്റെ മകനും ചില സിപിഎമ്മുകാർക്കും അടക്കം ഓഹരിയുള്ള ചാനലാണ്’ ജനം ടിവിയെന്നു ചീഫ് എഡിറ്റർ വ്യക്തമാക്കിയത്. 5200 ഓഹരി ഉടമകൾ ചാനലിനുണ്ട്. ഓട്ടോ റിക്ഷ ഓടിക്കുന്നവർ മുതൽ രാഷ്ട്രീയക്കാർ വരെയുള്ള ദേശസ്നേഹികളായവരാണ് ഇവരെല്ലാമെന്നും ചാനൽ അവകാശപ്പെട്ടു.

ചാനലിൽ നിന്നു താൽക്കാലികമായി ഒഴിവാക്കപ്പെട്ട അനിൽ നമ്പ്യാർ ജനം ടിവിയുടെ മൂന്നൂറോളം ജീവനക്കാരിൽ ഒരാൾ മാത്രമാണെന്നും ഓഹരി ഉടമയല്ലെന്നും ചാനൽ‍ എം.ഡി: പി.വിശ്വരൂപൻ പറഞ്ഞു. ചാനലിൽ ആരൊക്കെ ഓഹരി എടുത്തിട്ടുണ്ടെന്നു റജിസ്ട്രാർ ഓഫ് കമ്പനി വെബ്സൈറ്റിൽ വ്യക്തമാണെന്നും അദ്ദേഹം അറിയിച്ചു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7