മഹാരാഷ്ട്രയിൽ പുതുതായി 14,888 പേര്‍ക്ക് കോവിഡ്; ആന്ധ്രയില്‍ 10,830

മുംബൈ: മഹാരാഷ്ട്രയിൽ ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത് 14,888 പേർക്ക്. 295 മരണങ്ങളും ഇന്ന് റിപ്പോർട്ടു ചെയ്തു. സംസ്ഥാനത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം ഇതോടെ 7,18,711 ആയി. 5,22,427 പേർ ഇതുവരെ രോഗമുക്തിനേടി ആശുപത്രി വിട്ടിട്ടുണ്ട്. 1,72,873 ആണ് ആക്ടീവ് കേസുകൾ.

72.69 ശതമാനമാണ് മഹാരാഷ്ട്രയിലെ രോഗമുക്തി നിരക്ക്. 3.21 ശതമാനമാണ് മരണനിരക്ക്. നിലവിൽ 12,68,924 പേർ ഹോം ക്വാറന്റീനിലും 33,644 പേർ ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റീനിലും കഴിയുന്നുണ്ട്.

മുംബൈയിൽ 1854 പേർക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 28 പേർ മരിച്ചു. ഇതോടെ ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 1,39,532 ഉം ആകെ മരണം 7502 ഉം ആയി. 1,12,743 പേർ ഇതുവരെ രോഗമുക്തി നേടിയിട്ടുണ്ട്. 18,977 ആണ് നിലവിൽ ആക്ടീവ് കേസുകൾ.

ആന്ധ്രാപ്രദേശിൽ 10,830 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇതോടെ സംസ്ഥാനത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 3,82,469 ആയി. 2,86,720 പേർ രോഗമുക്തി നേടി. ഇതോടെ 92,208 ആണ് നിലവിൽ സംസ്ഥാനത്തെ ആക്ടീവ് കേസുകൾ. 3541 പേർ ആന്ധ്രയിൽ ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചുവെച്ചുവെന്നും സംസ്ഥാന ആരോഗ്യവകുപ്പ് അറിയിച്ചു.

കർണാടകയിൽ ഇന്ന് 8,580 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 133 മരണങ്ങളും 24 മണിക്കൂറിനിടെ റിപ്പോർട്ടുചെയ്തു. ഇതോടെ സംസ്ഥാനത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 3,00,406 ആയി. 5091 ആണ് ആകെ മരണം. 2,11,688 പേർ രോഗമുക്തി നേടിയതോടെ 83,608 ആണ് കർണാടകയിൽ നിലവിലെ ആക്ടീവ് കേസുകൾ.

Similar Articles

Comments

Advertismentspot_img

Most Popular