കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് പരീക്ഷാഫലം പുറത്തുവന്നു

തിരുവനന്തപുരം: കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് (കെഎഎസ്) പരീക്ഷാഫലം പുറത്തുവന്നു. പ്രാഥമിക പരീക്ഷയുടെ ഫലമാണ് പുറത്തുവന്നിരിക്കുന്നത്. പി.എസ്.സിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ഫലം ലഭ്യമാണ്. 2020 ഫെബ്രുവരി 22-നാണ് പരീക്ഷ നടന്നത്. നാലു ലക്ഷത്തോളം പേരാണ് മൂന്ന് സ്ട്രീമുകളിലായി നടന്ന പരീക്ഷയെഴുതിയത്. നിലവില്‍ ഒന്ന്, രണ്ട് സ്ട്രീമുകളില്‍ പരീക്ഷാഫലമാണ് പി.എസ്.സി പ്രസിദ്ധീകരിച്ചിരിക്കുന്നത്.

അന്തിമഘട്ട പരീക്ഷ നവംബര്‍ 20, 21 തീയതികളിലാണ് നടക്കുക. മെയിന്‍ പരീക്ഷയുടെ സിലബസ് പി.എസ്.സി. പ്രസിദ്ധീകരിച്ചിരുന്നു. പി.എസ്.സി. പ്രസിദ്ധീകരിച്ച കെ.എ.എസ്. മെയിനിന്റെ സിലബസ് പ്രകാരം 100 മാര്‍ക്കിന്റെ വീതം മൂന്ന് പേപ്പറുകളാണ് ഉള്ളത്. ജനറല്‍സ്റ്റഡീസിലെ വിഷയങ്ങളെ മാത്രം അധികരിച്ചാണ് പരീക്ഷകള്‍.

ചരിത്രം (ഇന്ത്യ, കേരളം, ലോകം), കേരളത്തിന്റെ സാംസ്‌കാരികപൈതൃകം എന്നിവയാണ് ജനറല്‍ സ്റ്റഡീസ് പേപ്പര്‍-1 ന്റെ വിഷയങ്ങള്‍. ഭരണഘടന, പബ്ലിക് അഡ്മിനിസ്ട്രേഷന്‍, ഇന്റര്‍നാഷണല്‍ റിലേഷന്‍സ്, സയന്‍സ് ആന്‍ഡ് ടെക്നോളജി, കറന്റ് ഇഷ്യൂസ് എന്നിവയാണ് പേപ്പര്‍-2 ലെ പഠനമേഖലകള്‍. ഇക്കോണമി ആന്‍ഡ് പ്ലാനിങ്, ഭൂമിശാസ്ത്രം എന്നിവയാണ് പേപ്പര്‍-3 ന്റെ വിഷയങ്ങള്‍.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7