കൊവിഡ് ആശുപത്രിയില്‍ നിന്നും കാണാതായ രോഗിയുടെ മൃതദേഹം ഓടയില്‍; കൊലപ്പെടുത്തി കിഡ്നി എടുത്തെന്ന് കുടുംബം

കൊവിഡ് സ്ഥിരീകരിച്ച ശേഷം ആശുപത്രിയില്‍ നിന്നും കാണാതായ രോഗിയുടെ മൃതദേഹം ഓടയില്‍ നിന്നും കണ്ടെത്തിയ സംഭവത്തില്‍ പ്രതിഷേധവുമായി കുടുംബം. ​രോഗിയെ കൊലപ്പെടുത്തിയതാണെന്നും കിഡ്നി എടുത്ത ശേഷം മൃതദേഹം തള്ളിയെന്നുമാണ് കുടുംബം ആരോപിക്കുന്നത്. ഉത്തര്‍ പ്രദേശിലെ വാരാണസിയിലാണ് സംഭവം. ആശുപത്രിക്ക് സമീപത്ത് തന്നെയുള്ള മാലിന്യം നിറഞ്ഞ ഓടയില്‍ നിന്നാണ് രോഗിയുടെ മൃതദേഹം കണ്ടെത്തിയത്.

ബിഎച്ച് യു കൊവിഡ് പ്രത്യേക ആശുപത്രിയില്‍ ആയിരുന്നു രോഗി ചികിത്സയില്‍ കഴിഞ്ഞിരുന്ന രോഗിയെ ഞായറാഴ്ച രാത്രിയിലാണ് ആശുപത്രിയില്‍ നിന്നും കാണാതായത്. പിന്നീട് തിങ്കളാഴ്ച രാവിലെ മൃതദേഹം ആശുപത്രിക്ക് സമീപത്ത് തന്നെയുളള മാലിന്യ ഓടയില്‍ നിന്ന് കണ്ടെത്തുകയുമായിരുന്നു. സംഭവം പ്രദേശത്ത് വലിയ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കി. ആശുപത്രി അധികൃതര്‍ക്കെതിരേയാണ് കുടുംബം ആരോപണം ഉന്നയിച്ചിരിക്കുന്നത്.

അധികൃതര്‍ തന്നെ കിഡ്നി എടുക്കാന്‍ കൊലപ്പെടുത്തി എന്നാണ് ആരോപണം. അവയവക്കടത്തിന്റെ ഭാഗമാണ് സംഭവമെന്നും ഇവര്‍ ആരോപിക്കുന്നു. മൃതദേഹം കണ്ടെത്തയതിന് പിന്നാലെ ബന്ധുക്കള്‍ ആശുപത്രിയില്‍ സംഘര്‍ഷം സൃഷ്ടിച്ചു. തുടര്‍ന്ന് പോലീസ് എത്തിയാണ് സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കിയത്. രോഗിയെ കാണാതായതിന് തൊട്ടു പിന്നാലെ ദാഫിയിലെ ലങ്ക പോലീസ് സ്‌റ്റേഷനില്‍ ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നു.

ക​ഴിഞ്ഞയാഴ്ച വാഹനാപടകത്തില്‍ പരിക്കേറ്റാണ് രോഗിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് പതിവ് കോവിഡ് പരിശോധന നടത്തിയപ്പോള്‍ പോസിറ്റീവായി. ഇതോടെ ആശുപത്രിയിലെ കൊവിഡ് ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റി. ഞായറാഴ് വൈകിട്ട് കൊവിഡ് വാര്‍ഡില്‍ നിന്ന് കാണാതായതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ആണ് സമീപത്തുളള ഓടയില്‍ നിന്ന് മൃതദേഹം കണ്ടെത്തിയത്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7