അവശ്വാസ പ്രമേയ ചര്‍ച്ചയ്ക്ക് അഞ്ച് മണിക്കൂര്‍

തിരുവനന്തപരും: തിങ്കളാഴ്ച നിയമസഭാ സമ്മേളനം ചേരാനിരിക്കെ പ്രതിപക്ഷത്തിന്റെ അവശ്വാസ പ്രമേയ ചര്‍ച്ചയ്ക്ക് അഞ്ച് മണിക്കൂര്‍ അനുവദിച്ചു. രാവിലെ പത്ത് മുതല്‍ വൈകിട്ട് മൂന്ന് വരെയാണ് ചര്‍ച്ച നടക്കുക. പാര്‍ട്ടിയുടെ അംഗബലം അനുസരിച്ചായിരിക്കും സംസാരിക്കാന്‍ അവസരം നല്‍കുക.

അതേസമയം, സ്പീക്കര്‍ക്കെതിരെ പ്രമേയത്തിന് അനുമതി നിഷേധിച്ചു. പതിനാല് ദിവസം മുന്‍പ് നേട്ടീസ് നല്‍കിയില്ല എന്ന സാങ്കേതികത്വം ചൂണ്ടിക്കാട്ടിയാണ് അനുമതി നിഷേധിച്ചത്.

ധനബില്ല് പാസാക്കുന്നതിന് തിങ്കളാഴ്ച ഒറ്റ ദിവസത്തേക്കാണ് നിയമസഭ ചേരുന്നത്. ഇതിനിടെയാണ് സര്‍ക്കാരിനെതിരെ അവിശ്വാസപ്രമേയം അവതരിപ്പിക്കാന്‍ പ്രതിപക്ഷം ഒരുങ്ങുന്നത്. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ടാണ് പ്രതിപക്ഷത്തിന്റെ നടപടി. പ്രതിപക്ഷത്ത് നിന്ന് വി.ഡി സതീശന്‍ എംഎല്‍എയാണ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. നിലവിലെ സാഹചര്യത്തില്‍ അവിശ്വാസ പ്രമേയം പാസാക്കാനുള്ള സാധ്യത കുറവാണ്. ഇതറിയാമെങ്കിലും സ്വര്‍ണക്കടത്ത് കേസില്‍ സര്‍ക്കാരിനെതിരെ പൊതുവികാരം നിലനിര്‍ത്തി പ്രതിരോധിക്കാനാണ് യുഡിഎഫിന്റെ നീക്കം.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7