റോയൽസും പഞ്ചാബും ദുബായിൽ; 3 ഐപിൽ ടീമുകൾ യുഎഇയിൽ എത്തി

ദുബായ് : ഐപിഎൽ ടീമുകളായ രാജസ്ഥാൻ റോയൽസ്, കിങ്സ് ഇലവൻ പഞ്ചാബ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് എന്നിവർ യുഎഇയിലെത്തി. സെപ്റ്റംബർ 19നു തുടങ്ങുന്ന ലീഗിനായി യുഎഇയിലെത്തുന്ന ആദ്യ ടീമുകളാണ് ഇവ. റോയൽസും പഞ്ചാബും ചാർട്ടേഡ് വിമാനത്തിൽ ഇന്നലെ പകൽ ദുബായിലാണ് ഇറങ്ങിയത്. വൈകുന്നേരത്തോടെ കൊൽക്കത്ത ടീം അബുദാബിയിൽ ഇറങ്ങി.

ഇന്ത്യയിൽ 2 തവണ കോവിഡ് പരിശോധനയ്ക്കു വിധേയരായ താരങ്ങൾ ഇവിടെ ഇനി 6 ദിവസം ക്വാറന്റീനിൽ കഴിയണം. അതിനിടയിൽ 3 തവണ പരിശോധനയ്ക്കു വിധേയരാകും. മൂന്നും നെഗറ്റീവായാൽ മാത്രമേ ടീം ക്യാംപിൽ പങ്കെടുക്കാൻ കഴിയൂ. ചെന്നൈ സൂപ്പർ കിങ്സ്, മുംബൈ ഇന്ത്യൻസ്, റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ എന്നീ ടീമുകൾ ഇന്നു യുഎഇയിലെത്തും.

pathram desk 1:
Related Post
Leave a Comment