ആഗ്രഹിക്കുന്നത് അംഗീകാരമാണെന്ന് ധോണി ; മോഡിയുടെ കത്തിന് നന്ദിയറിയിച്ച് ധോണി

പ്രധാനമന്ത്രിയുടെ ആശംസാ കത്തിന് നന്ദി പറഞ്ഞ് ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് നായകന്‍ ധോണി. വിരമിക്കല്‍ പ്രഖ്യാപിച്ചതിന് ശേഷം മോഡി തനിക്കയച്ച കത്ത് എംഎസ്ഡി ട്വിറ്ററിലൂടെ പങ്കുവെച്ചു. ഒരു കലാകാരനും സൈനികനും കായികതാരവും ഏറ്റവും കൂടുതല്‍ ആഗ്രഹിക്കുന്നത് അംഗീകാരമാണെന്ന് ധോണി പറഞ്ഞു. തങ്ങളുടെ കഠിനാധ്വാനവും ത്യാഗങ്ങളും ശ്രദ്ധിക്കപ്പെടുന്നതും എല്ലാവരും അതിനെ പ്രശംസിക്കുന്നതുമാണ് വലിയ കാര്യം. താങ്കളുടെ ആശംസകള്‍ക്കും അംഗീകാരത്തിനും നന്ദിയെന്നും ധോണി ട്വിറ്ററില്‍ കുറിച്ചു.

ധോണിക്ക് വിടവാങ്ങല്‍ പരമ്പര സംഘടിപ്പിക്കാനായി ബിസിസിഐ ആലോചനകള്‍ നടത്തുന്നുണ്ട്. ഐപിഎല്ലിന്റെ സമയത്ത് ഇത് സംബന്ധിച്ച് ധോണിയുമായി ചര്‍ച്ച നടത്തുമെന്ന് ബിസിസിഐയിലെ മുതിര്‍ന്ന ഒഫീഷ്യല്‍ പ്രതികരിച്ചിരുന്നു. ധോണിയുടെ സമ്മതം ഉണ്ടെങ്കിലും ഇല്ലെങ്കിലും അദ്ദേഹത്തിന് വേണ്ടി പരിപാടി നടത്തുമെന്നും ബിസിസിഐ പറയുകയുണ്ടായി. ചെന്നൈ സൂപ്പര്‍ കിങ്‌സിന് വേണ്ടി തലയിറങ്ങുന്നത് കാണാനായി കാത്തിരിക്കുകയാണ് എംഎസ്ഡി ആരാധകര്‍. ക്രിക്കറ്റ് കരിയര്‍ അവസാപ്പിച്ച ശേഷം ധോണി ബിജെപിയിലൂടെ രാഷ്ട്രീയ പ്രവേശം നടത്തിയേക്കുമെന്ന് അഭ്യൂഹങ്ങളുണ്ട്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7