കാസർകോട് ജില്ലയില്‍ 42 പേര്‍ക്ക് കൂടി കോവിഡ്

കാസർകോട് ജില്ലയില്‍ 42 പേര്‍ക്ക് കൂടി കോവിഡ്

ഇന്ന് ജില്ലയില്‍ 42 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഉറവിടമറിയാത്ത ഒരാളടക്കം 40 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ഒരാള്‍ വിദേശത്ത് നിന്നും ഒരാള്‍ ഇതരസംസ്ഥാനത്ത് നിന്നുമെത്തിയതാണ്. 127 പേര്‍ക്ക് കോവിഡ് നെഗറ്റീവായി.

ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 5093 പേര്‍

വീടുകളില്‍ 4031 പേരും സ്ഥാപനങ്ങളില്‍ 1062 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 5093 പേരാണ്. പുതിയതായി 293 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 819സാമ്പിളുകള കൂടി പരിശോധനയ്ക്ക് അയച്ചു. 507 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 308 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 107 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 214 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശ സ്വയംഭരണ സ്ഥപനം തിരിച്ചുള്ള കണക്ക് :

ചെമ്മനാട്- ആറ്
ഉദുമ-11
കുമ്പള- മൂന്ന്
പുല്ലൂര്‍ പെരിയ- ഒന്ന്
അജാനൂര്‍- മൂന്ന്
ചെങ്കള- അഞ്ച്
കാഞ്ഞങ്ങാട്- ഏഴ്
കള്ളാര്‍- ഒന്ന്
വലിയപറമ്പ- ഒന്ന്
നീലേശ്വരം- രണ്ട്
തൃക്കരിപ്പൂര്‍- ഒന്ന്
പള്ളിക്കര- ഒന്ന്

കോവിഡ് സ്ഥിരീകരിച്ചവരുടെ വിവരങ്ങള്‍:

ഉറവിടമറിയാത്ത ആള്‍
അജാനൂര്‍ പഞ്ചായത്തിലെ 57 കാരന്‍

സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവര്‍

ചെമ്മനാട് പഞ്ചായത്തിലെ 60, 33, 70 വയസുള്ള പുരുഷന്മാര്‍, 22, 26 വയസുള്ള സ്ത്രീകള്‍, രണ്ട് വയസുകാരി
ഉദുമ പഞ്ചായത്തിലെ 15, 11, വയസുള്ള പെണ്‍കുട്ടികള്‍, 18, 21 വയസുള്ള പുരുഷന്മാര്‍, 30, 19, 40, 62, 31, 62 വയസുള്ള സത്രീകള്‍, 11 കാരന്‍
കുമ്പള പഞ്ചായത്തിലെ ഒമ്പത് വയസുകാരി, 52 കാരി, 47 കാരന്‍
പുല്ലൂര്‍ പെരിയ പഞ്ചായത്തിലെ 39 കാരന്‍
അജാനൂര്‍ പഞ്ചായത്തിലെ 50, കാരന്‍, 44 കാരി
ചെങ്കള പഞ്ചായത്തിലെ 65, 32 വയസുള്ള സ്ത്രീകള്‍, 43 കാരന്‍, ആറ് ,നാല് വയസുള്ള പെണ്‍കുട്ടികള്‍
കാഞ്ഞങ്ങാട് നഗരസഭയിലെ 35, 60, 25, 38 വയസുള്ള സത്രീകള്‍ 16, 12 വയസുള്ള ആണ്‍കുട്ടികള്‍
കള്ളാര്‍ പഞ്ചായത്തിലെ 42 കാരന്‍
വലിയപറമ്പ പഞ്ചായത്തിലെ 45 കാരന്‍
നീലേശ്വരം നഗരസഭിയിലെ രണ്ട് വയസുകാരന്‍
തൃക്കരിപ്പൂര്‍ പഞ്ചായത്തിലെ 80 കാരി
പള്ളിക്കര പഞ്ചായത്തിലെ മൂന്ന് വയസുകാരന്‍

വിദേശം

നീലേശ്വരം നഗസഭയിലെ 23 കാരി (ദുബായ്)

ഇതരസംസ്ഥാനം

കാഞ്ഞങ്ങാട് നഗരസഭയിലെ 25 കാരന്‍ (കര്‍ണ്ണാടക)

127 പേര്‍ക്ക് കോവിഡ് നെഗറ്റീവായി

വിവിധ ആശുപത്രികളില്‍ ചികിത്സയിലായിരുന്ന 127 പേര്‍ക്ക് രോഗം ഭദേമായി. കോവിഡ് നെഗറ്റീവായവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:

മഞ്ചേശ്വരം – മൂന്ന്
ബദിയഡുക്ക – ഒന്ന്
ഉദുമ -10
കാഞ്ഞങ്ങാട് -ഏഴ്
കളളാര്‍ -ഒന്ന്
പളളിക്കര -11
കാസര്‍കോട് – 35
തൃക്കരിപ്പൂര്‍- ആറ്
ചെന്നമാട് -16
കുമ്പള -12
അജാനൂര്‍ -മൂന്ന്
മംഗല്‍പാടി -അഞ്ച്
നീലേശ്വരം -നാല്
പൂല്ലൂര്‍ പെരിയ -ഒന്ന്
വോര്‍ക്കാടി -ആറ്
മൊഗ്രാല്‍ പുത്തൂര്‍ -ഒന്ന്
മധൂര്‍ -മൂന്ന്
ചെങ്കള -ഒന്ന്
പടന്ന -ഒന്ന്.

Similar Articles

Comments

Advertismentspot_img

Most Popular