കോവിഡിനെതിരെ നിലവിലുള്ള ഒരു മരുന്ന് കൂടി ഫലപ്രദമെന്ന് ശാസ്ത്രജ്ഞര്‍

ബൈപോളാര്‍ ഡിസോർഡർ, കേള്‍വിക്കുറവ് എന്നിവയ്ക്കുള്‍പ്പെടെ ഉപയോഗിക്കുന്ന എബ്‌സെലന്‍ എന്ന മരുന്ന് കോവിഡിനെതിരെ ഫലപ്രദമെന്ന് ഗവേഷകര്‍. കൊറോണ വൈറസ് മനുഷ്യ കോശങ്ങളില്‍ പെരുകുന്നത് തടയാന്‍ എബ്‌സെലന്‍ മരുന്നിന് സാധിക്കുമെന്ന് അമേരിക്കയിലെ ഷിക്കാഗോ സര്‍വകലാശാലയിലെ ഗവേഷകര്‍ പറയുന്നു.

സയന്‍സ് അഡ്വാന്‍സസ് ജേണലിലാണ് ഇത് സംബന്ധിച്ച പഠനം ഗവേഷകര്‍ പ്രസിദ്ധീകരിച്ചത്. വൈറസിനെ കോശങ്ങള്‍ക്കുള്ളില്‍ പെരുകാന്‍ സഹായിക്കുന്ന എംപ്രോ(Mpro) എന്ന എന്‍സൈമിനെയാണ് എബ്‌സെലന്‍ ലക്ഷ്യം വയ്ക്കുന്നത്. രണ്ട് തരത്തിലാണ് എബ്‌സെലന്‍ എംപ്രോയുടെ പ്രവര്‍ത്തനത്തെ മന്ദീഭവിപ്പിക്കുന്നത്.

എബ്‌സെലന്‍ മനുഷ്യരിലെ ഉപയോഗത്തിന് സുരക്ഷിതമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ കോവിഡിനെതിരെയുള്ള ചികിത്സാ പദ്ധതിയില്‍ എബ്‌സെലന്‍ ഉള്‍പ്പെടുത്തുന്നതിന് കൂടുതല്‍ ഗവേഷണം ആവശ്യമാണെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു.

ഹൈഡ്രോക്‌സി ക്ലോറോക്വിന്‍, ഡെക്‌സാമെത്തസോണ്‍, റെംഡെസിവിർ, അവിപ്റ്റാഡില്‍ പോലുള്ള മരുന്നുകള്‍ കോവിഡിനെതിരെ ഫലപ്രദമായി ഉപയോഗിക്കാന്‍ സാധിക്കുമെന്ന് ഗവേഷകര്‍ മുന്‍പ് കണ്ടെത്തിയിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular