അബുദാബി : യുഎഇയിൽ ഈ മാസം 30ന് സ്കൂളുകൾ തുറക്കുന്ന പശ്ചാത്തലത്തിൽ അബുദാബിയിലെയും അൽഐനിലെയും അധ്യാപകരുടെയും സ്കൂൾ ജീവക്കാരുടെയും കോവിഡ് പരിശോധന തുടങ്ങി. വിവിധ സ്കൂളുകൾക്ക് വ്യത്യസ്ത സമയം നൽകിയാണ് പരിശോധന നടന്നുവരുന്നത്.
അബുദാബി ആരോഗ്യസേവന വിഭാഗമായ സേഹയുടെ നേതൃത്വത്തിൽ ഇന്നലെ ആരംഭിച്ച പരിശോധനയിൽ ഒറ്റ ദിവസംകൊണ്ട് 33 സ്കൂളുകളിൽ 3540 പേരുടെ പരിശോധന നടത്തി.