സ്ഥിതി ഗുരുതരം; പൂജപ്പുര സെൻട്രൽ ജയിലിലെ കോവിഡ് ബാധിതരുടെ എണ്ണം 362 ആയി; ഇന്ന് 145 പേർക്ക് കൂടി രോഗബാധ

പൂജപ്പുര സെൻട്രൽ ജയിലിൽ 145 പേർക്ക് കൂടി കോവിഡ് സ്ഥിരീ കരിച്ചു. ഇതോടെ ജയിലിലെ കോവിഡ് ബാധിതരുടെ എണ്ണം 362 ആയി. 298 പേരിൽ ആൻറിജൻ പരിശോധന നടത്തിയപ്പോഴാണ് 145 പേർക്ക് രോഗബാധ സ്ഥിരീകരിച്ചത്. രാവിലെ പൂജപ്പുര ജയിലില്‍ തടവുകാരന്‍ കോവിഡ് ബാധിച്ച് മരിച്ചിരിുന്നു. വിചാരണ തടവുകാരനായ മണികണ്ഠന്‍ (72) ആണ് മരിച്ചത്. നാലു ദിവസം മുന്‍പാണ് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ചികിത്സയില്‍ പ്രവേശിപ്പിച്ചത്.

ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് കുഴഞ്ഞ് വീണതോടെയാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. വാര്‍ധക്യസഹജമായ അസുഖങ്ങള്‍ ഉണ്ടായിരുന്നു എന്നാണ് വിവരം. ഒന്നര വര്‍ഷമായി ജയിലില്‍ കഴിയുന്ന മണികണ്ഠന് എവിടെനിന്നാണ് കോവിഡ് ബാധിച്ചതെന്ന് വ്യക്തമല്ല.

മണികണ്ഠന് കോവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ തടവുകാരിലും ജയില്‍ ജീവനക്കാരിലും നടത്തിയ പരിശോധനയില്‍ 217 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവരെ പൂജപ്പുര ജയിലില്‍ തന്നെ ഒരുക്കിയിരിക്കുന്ന പ്രത്യേക ചികിത്സാ കേന്ദ്രത്തിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7