ജോലിക്കുള്ള അഭിമുഖത്തിന് എന്ന പേരിൽ കൊച്ചിയിലെത്തി യുവാവിനൊപ്പം കൊച്ചിയിൽ മുറിയെടുത്തു; ഒടുവിൽ19കാരിക്ക് ദാരുണാന്ത്യം

കൊച്ചി: എറണാകുളം സൗത്തിൽ ഹോട്ടൽ മുറിയിൽ 19കാരി രക്തം വാർന്ന് മരിച്ച സംഭവത്തിൽ അറസ്റ്റിലായ യുവാവിന് യുവതിയുമായി ആകെ ഉണ്ടായിരുന്നത് ഒരു മാസത്തെ പരിചയം. ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട് ഫോൺ നമ്പർ കൈമാറിയാണ് ഇരുവരും തമ്മിൽ അടുക്കുന്നത്. അടുപ്പം പ്രണയമായി മാറിയതോടെ കൊച്ചിയിൽ വരാൻ യുവാവ് ആവശ്യപ്പെടുകയായിരുന്നത്രെ. അങ്ങനെയാണ് യുവതി ജോലിക്കുള്ള അഭിമുഖത്തിന് എന്ന പേരിൽ കൊച്ചിയിലെത്തി യുവാവിനൊപ്പം മുറിയെടുത്തത്. വൈപ്പിൻ എടവനക്കാട് കാവുങ്കൽ ഗോകുൽ(25) ആണ് കേസിൽ അറസ്റ്റിലായത്.

പ്രതിക്കെതിരെ ഐപിസി 304 പ്രകാരമാണ് കേസ് ചാർജ് ചെയ്തിരിക്കുന്നത്. യുവതിയുമായി അനുവാദത്തോടെയുള്ള ബന്ധമാണ് ഉണ്ടായത് എന്നാണ് പ്രതി പൊലീസിനോട് പറഞ്ഞിട്ടുള്ളത്. പെൺകുട്ടിയെ ബലമായി ഉപദ്രവിച്ചതിന്റെ ലക്ഷണങ്ങൾ കണ്ടെത്തിയിട്ടില്ലെന്നാണ് ഇൻക്വസ്റ്റിൽ വ്യക്തമാകുന്നത്. പോസ്റ്റുമോർട്ടം റിപ്പോർട്ട് വന്നാൽ മാത്രമേ ഇക്കാര്യത്തിൽ കൃത്യമായ വിവരം ലഭിക്കൂ. മനപ്പൂർവമുള്ള നരഹത്യയ്ക്കാണ് കേസെടുത്തിരിക്കുന്നത് എന്ന് പൊലീസ് പഞ്ഞു.

ഹോട്ടൽ മുറിയിൽ വച്ച് പെൺകുട്ടിയിൽ നിന്ന് വലിയ അളവിൽ രക്തം വാർന്നു പോയിരുന്നു. കൃത്യസമയത്ത് യുവതിയെ ആശുപത്രിയിൽ എത്തിച്ചിരുന്നെങ്കിൽ രക്ഷിക്കാൻ സാധിക്കുമായിരുന്നു. ആശുപത്രിയിൽ എത്തിക്കാൻ ഒരു മണിക്കൂറിലേറെ വൈകിയിട്ടുണ്ട്. രണ്ടു വീടുകളിലും അറിയാതെ വന്നതിനാലായിരിക്കാം ആശുപത്രിയിൽ പോകുന്ന കാര്യത്തിൽ മടിച്ചത്. ഇക്കാര്യത്തിൽ മനപ്പൂർവമുണ്ടായ അനാസ്ഥയാണ് യുവതിയുടെ മരണത്തിൽ കലാശിച്ചത്. പ്രതിയെ വെള്ളിയാഴ്ച റിമാൻഡ് ചെയ്തതായി പൊലീസ് അറിയിച്ചു.

കൊലപാതകക്കേസിൽ അറസ്റ്റിലായ ഗോകുൽ നേരത്തെ പോക്സോ കേസിൽ പ്രതിയായ ആളെന്ന് പൊലീസ് പറയുന്നു. ഞാറയ്ക്കൽ സ്റ്റേഷനിലാണ് ഇയാൾക്കെതിരെ കേസുള്ളത്. പ്രായപൂർത്തി ആകാത്ത കുട്ടിയെ ലൈംഗികമായി ദുരുപയോഗം ചെയ്ത ഇയാൾ പിന്നീട് ആ പെൺകുട്ടിയെ വിവാഹം കഴിച്ചു. എന്നാൽ നാലു മാസം മാത്രം ആ ബന്ധം തുടർന്ന പ്രതി പെൺകുട്ടിയുമായി വഴക്കുണ്ടാക്കി പിരിഞ്ഞു. നിലവിൽ പ്രത്യേകിച്ച് ജോലിയൊന്നും ഇയാൾക്കില്ലെന്നും പൊലീസ് പറയുന്നു. വ്യാഴാഴ്ച പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. തുടർന്ന് സംസ്കാരം നടത്തി.

Similar Articles

Comments

Advertisment

Most Popular

കോഴിക്കോട് ജില്ലയില്‍ 690 പേര്‍ക്ക് കോവിഡ്

കോഴിക്കോട് ജില്ലയില്‍ ഇന്ന് 690 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതിട്ടുണ്ട്. വിദേശത്ത് നിന്ന് എത്തിയ ഒരാൾക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 15 പേര്‍ക്കുമാണ് പോസിറ്റീവായത്. 39 പേരുടെ ഉറവിടം...

കോട്ടയം ജില്ലയിൽ 322 പേർക്ക് കോവിഡ് :318 പേർക്കും സമ്പർക്കത്തിലൂടെ രോഗം കം

കോട്ടയം ജില്ലയില്‍ 322 പേര്‍ക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു. 318 സമ്പര്‍ത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതില്‍ നാലു പേര്‍ മറ്റു ജില്ലക്കാരാണ്. രണ്ട് ആരോഗ്യ പ്രവര്‍ത്തകരും സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ...

എറണാകുളം ജില്ലയിൽ 655 പേർക്ക് കൊവിഡ്

എറണാകുളം :ജില്ലയിൽ ഇന്ന് 655 പേർക്ക് രോഗം സ്ഥിരീകരിച്ചു. *വിദേശം / ഇതര സംസ്ഥാനത്ത് നിന്ന് എത്തിയവർ- 17* • ജാർഖണ്ഡ് സ്വദേശി (53) • ഡൽഹി സ്വദേശി...