വയനാട്:ജില്ലയില്‍ 57 പേര്‍ക്ക് കൂടി കോവിഡ്; 56 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

വയനാട് :ജില്ലയില്‍ ഇന്ന് (14.08.20) 57 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. 33 പേര്‍ രോഗമുക്തി നേടി. രോഗം സ്ഥിരീകരിച്ചവരില്‍ 56 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 1034 ആയി. ഇതില്‍ 709 പേര്‍ രോഗമുക്തരായി. മൂന്നു പേര്‍ മരണപ്പെട്ടു. നിലവില്‍ 322 പേരാണ് ചികിത്സയിലുള്ളത്. 306 പേര്‍ ജില്ലയിലും 16 പേര്‍ ഇതര ജില്ലകളിലും ചികിത്സയില്‍ കഴിയുന്നു.

രോഗം സ്ഥിരീകരിച്ചവര്‍ :

വാളാട് സമ്പര്‍ക്കത്തിലുളള 30 പേര്‍ ( 27 വാളാട് സ്വദേശികളും 3 വെളളമുണ്ട സ്വദേശികളും – പുരുഷന്മാര്‍ – 11, സ്ത്രീകള്‍- 9, കുട്ടികള്‍- 10 ), ചൂരല്‍മല സമ്പര്‍ക്കത്തിലുളള ചൂരല്‍മല സ്വദേശികളായ 6 പേര്‍ (പുരുഷന്മാര്‍ -2, സ്ത്രീകള്‍-3, കുട്ടി -1 ), കല്‍പ്പറ്റ സമ്പര്‍ക്കത്തിലുളള കണിയാമ്പറ്റ സ്വദേശികളായ 7 പേര്‍ (പുരുഷന്മാര്‍ – 3, സ്ത്രീ – 1 , കുട്ടികള്‍-3), കെല്ലൂര്‍ സ്വദേശിയുടെ സമ്പര്‍ക്കത്തിലുളള കെല്ലൂര്‍ സ്വദേശികളായ 6 പേര്‍ (പുരുഷന്‍ -1, സ്ത്രീകള്‍ -3 , കുട്ടികള്‍-2 ), മാനന്തവാടി സ്വദേശിയുടെ സമ്പര്‍ക്കത്തിലുളള വേമം സ്വദേശികള്‍ 2 പേര്‍ (സ്ത്രീകള്‍), മെഡിക്കല്‍ കോളേജില്‍ ചികിത്സ കഴിഞ്ഞ് തിരിച്ചെത്തിയ പുല്‍പ്പള്ളി സ്വദേശിനിയുടെ സമ്പര്‍ക്കത്തിലുളള പുല്‍പ്പള്ളി സ്വദേശികളായ 3 പേര്‍ (പുരുഷന്‍ -1 സ്ത്രീകള്‍ -2 ), കോഴിക്കോട് മിംസ് ആശുപത്രിയില്‍ ചികിത്സയിലുള്ള ആളുടെ സമ്പര്‍ക്കത്തിലുള്ള തരുവണ സ്വദേശി (65), പടിഞ്ഞാറത്തറ സമ്പര്‍ക്കത്തിലുളള മുണ്ടക്കുറ്റി സ്വദേശിനി (67), ഓഗസ്റ്റ് രണ്ടിന് നാഗാലാന്‍ഡില്‍ നിന്നെത്തിയ ബത്തേരി കുപ്പാടി സ്വദേശി (36) എന്നിവരാണ് രോഗം സ്ഥിരീകരിച്ചു അഡ്മിറ്റ് ആയത്.

33 പേര്‍ക്ക് രോഗമുക്തി:

വാളാട് സ്വദേശികളായ 11 പേര്‍, ആലാറ്റില്‍ സ്വദേശികളായ 11 പേര്‍, പനമരം സ്വദേശികളായ 3 പേര്‍, പുല്‍പ്പള്ളി സ്വദേശികളായ 3 പേര്‍, കുഞ്ഞോം, വെള്ളമുണ്ട, ചെറ്റപ്പാലം, പുതുശ്ശേരി, മുണ്ടക്കുറ്റി സ്വദേശികളായ ഓരോരുത്തരുമാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്.

176 പേര്‍ കൂടി നിരീക്ഷണത്തില്‍

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (14.08) പുതുതായി നിരീക്ഷണത്തിലായത് 176 പേരാണ്. 189 പേര്‍ നിരീക്ഷണ കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 2759 പേര്‍. ഇന്ന് വന്ന 17 പേര്‍ ഉള്‍പ്പെടെ 315 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 1281 പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 31912 സാമ്പിളുകളില്‍ 29816 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 28782 നെഗറ്റീവും 1034 പോസിറ്റീവുമാണ്.

Similar Articles

Comments

Advertisment

Most Popular

കോഴിക്കോട് ‍ജില്ലയില് ഇന്ന് 918 പേര്‍ക്ക് കോവിഡ്

രോഗമുക്തി 645 ജില്ലയില്‍ ഇന്ന് 918 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ 6 പേർക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 5...

കോഴിക്കോട് സ്ഥിതി അതീവഗുരുതരം; ഇന്ന് രോഗം ബാധിച്ചത് 918 പേർക്ക്; എറണാകുളം രണ്ടാമത്.

കേരളത്തില്‍ ഇന്ന് 4538 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 918, എറണാകുളം 537, തിരുവനന്തപുരം 486, മലപ്പുറം 405, തൃശൂര്‍ 383, പാലക്കാട് 378, കൊല്ലം 341, കണ്ണൂര്‍ 310, ആലപ്പുഴ 249,...

കോവിഡ് പ്രോട്ടോക്കോൾ പാലിച്ചില്ലെങ്കിൽ ഇനി മുതൽ കർശന നടപടി: മുഖ്യമന്ത്രി

കോവിഡ് പ്രോട്ടോക്കോൾ പാലിച്ചില്ലെങ്കിൽ ഇനി മുതൽ കർശന നടപടി: മുഖ്യമന്ത്രി കടകളിൽ സാമൂഹ്യ അകലം പാലിച്ചില്ലായെങ്കിൽ കടയുടമകൾക്ക് എതിരെ നടപടി വിവാഹത്തിന് 50ഉം, മരണാനന്തര ചടങ്ങുകൾക്ക് 20 പേരും എന്ന തീരുമാനം കർശനമാക്കും. നിലവിലുള്ള രോഗ...