ഓഗസ്റ്റ് 15നു കോവിഡ് കേസുകള്‍ 41,000 കടക്കും; അടച്ചുപൂട്ടല്‍ ഫലപ്രദമാകാത്തതിന്റെ കാരണം രോഗത്തിന്റെ പ്രത്യേക സ്വഭാവം

തിരുവനന്തപുരം: കേരളത്തില്‍ ഓഗസ്റ്റ് 15നു കോവിഡ് കേസുകള്‍ 41,000 കടക്കുമെന്ന് മുന്‍ ഡിജിപി ജേക്കബ് പുന്നൂസ്. ജൂലൈയ് അഞ്ച് മുതല്‍ നടപ്പാക്കിവരുന്ന ട്രിപ്പിള്‍ ലോക്ഡൗണ്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ ഫലപ്രദമായിട്ടില്ലെന്ന് ഫെയ്‌സ്ബുക്ക് കുറിപ്പില്‍ അദ്ദേഹം പറഞ്ഞു. അടച്ചുപൂട്ടല്‍ ഫലപ്രദമാകാത്തതിന്റെ കാരണം ഈ രോഗത്തിന്റെ പ്രത്യേക സ്വഭാവമാണ്. ടെസ്റ്റ് ചെയ്തു സ്ഥിരീകരിക്കുന്നതിനേക്കാള്‍ രണ്ടോ മൂന്നോ ഇരട്ടി ആളുകളെങ്കിലും ലക്ഷണമില്ലാത്തതോ വളരെ നിസ്സാര ലക്ഷണങ്ങളോ ഉള്ളവരായി സമൂഹത്തില്‍ ഉണ്ട് . അവര്‍ പോലും സ്വയം അറിയാതെ, മറ്റാരുമറിയാതെ, അവര്‍ ആയിരിക്കുന്ന വീടുകളിലും അയല്‍ പ്രദേശത്തും അവര്‍ രോഗം പടര്‍ത്തിക്കൊണ്ടേയിരിക്കുമെന്നും ജേക്കബ് പുന്നൂസ് ചൂണ്ടിക്കാണിച്ചു.

കുറിപ്പിന്റെ പൂര്‍ണരൂപം:

ജൂലൈ ആദ്യവാര നിരക്ക് തുടര്‍ന്നാല്‍ അൗഴ 15നു കേസുകള്‍ 40000 ആകും എന്ന് ഷൗഹ്യ 15നു ചൂണ്ടിക്കാണിച്ചി രുന്നു. അത് താഴെ കണ്ടാലും.ഠൃശുഹല ഘീരസറീംി, കടയടയ്ക്കല്‍, കടലടയ്ക്കല്‍, വഴിയടയ്ക്കല്‍ മുതലായ പല കര്‍ശന നടപടികളും ഷൗഹ്യ 5 മുതല്‍ സംസ്ഥാനത്തു നല്ല പ്രതീക്ഷയോടെ ശുഭാപ്തി വിശ്വാസത്തോടെ നല്ല ഉദ്ദേശത്തോടെ നാം നടപ്പാക്കുന്നു. എന്നാല്‍ അതുകൊണ്ടു വ്യാപനത്തോതില്‍ കുറവുണ്ടായിട്ടില്ല. അൗഴ15 നു കേസുകള്‍ 41000 മാകും.

അടച്ചുപൂട്ടല്‍ ഫലപ്രദമാകാത്തതിന്റെ കാരണം ഈ രോഗത്തിന്റെ പ്രത്യേക സ്വഭാവമാണ്. നാം ടെസ്റ്റ് ചെയ്തു സ്ഥിരീകരിക്കുന്നതിനേക്കാള്‍ രണ്ടോ മൂന്നോ ഇരട്ടി ആളുകളെങ്കിലും ലക്ഷണമില്ലാത്തതോ വളരെ നിസ്സാര ലക്ഷണങ്ങളോ ഉള്ളവരായി സമൂഹത്തില്‍ ഉണ്ട് . അവര്‍ പോലും സ്വയം അറിയാതെ, മറ്റാരുമറിയാതെ, അവര്‍ ആയിരിക്കുന്ന വീടുകളിലും അയല്‍ പ്രദേശത്തും അവര്‍ രോഗം പടര്‍ത്തിക്കൊണ്ടേയിരിക്കും.

അടച്ചുപൂട്ടലിനുവേണ്ടി നാം വിനിയോഗിക്കുന്ന വിഭവശേഷിയും സഹിക്കുന്ന വരുമാനനഷ്ടവും നമുക്ക് ഈ ഘട്ടത്തില്‍, മാസ്‌ക് മൂലമോ അകലം പാലിക്കല്‍ മൂലമോ ലഭിക്കാത്ത ഒരു പ്രത്യേക ഗുണവും നല്‍കില്ല എന്നത് വ്യക്തം. മൂക്കടയ്ക്കലും വായടയ്ക്കലും ആണ് കട അടയ്ക്കുന്നതിനേക്കാള്‍ നല്ലതു. ആര്‍ക്കും ആരില്‍ നിന്നും എപ്പോഴും രോഗം പകരാവുന്ന ഈ സ്ഥിതിയില്‍ എല്ലാവരും എപ്പോഴും മാസ്‌ക് ധരിച്ചു അകലം പാലിക്കുന്നതു നടപ്പാക്കാനാണ് നാം പൂര്‍ണവിഭവശേഷിയും ഉപയോഗിച്ച് ശ്രമിക്കേണ്ടത്.

ഒരു പരിധി കഴിഞ്ഞാല്‍ വരുമാനനഷ്ടം മൂലം തന്നെ ജീവനും നഷ്ടപ്പെടും എന്നത് നാം മറക്കരുത്. ജീവനാശത്തില്‍നിന്നും ദാരിദ്രക്കെണിയില്‍നിന്നും ഒരേ സമയം നമുക്ക് രക്ഷപ്പെടണം. അതിനു സാമൂഹിക അച്ചടക്കവും ഒരുമയുമാണ് വേണ്ടത്

Similar Articles

Comments

Advertismentspot_img

Most Popular