കോവിഡ് : പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ 200 പേര്‍ക്ക് നടത്തിയ പരിശോധനയില്‍ 101 പേര്‍ക്കും രോഗം

തിരുവനന്തപുരം: പൂജപ്പുര സെൻട്രൽ ജയിലിൽ 41 തടവുകാർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഒരു ഉദ്യോഗസ്ഥനും രോഗം കണ്ടെത്തി. നൂറ് പേരിലാണ് ഇന്ന് ആൻ്റിജൻ പരിശോധന നടത്തിയത്. ഇന്നലെ നടത്തിയ പരിശോധനയിൽ 59 പേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.

രണ്ടു ദിവസത്തിനിടെ 200 പേരിൽ നടത്തിയ പരിശോധനയിൽ 101 പേരിൽ രോഗം കണ്ടെത്തിയതോടെ ജയിൽ അന്തേവാസികളും ഉദ്യോഗസ്ഥരും ആശങ്കയിലാണ്. എഴുന്നൂറിലേരെ തടവുകാരാണ് ജയിലിൽ ഉള്ളത്. എവിടെ നിന്നാണ് ജയിലിൽ രോഗബാധ ഉണ്ടായതെന്ന് വ്യക്തമല്ല. ഇത്രയേറെ തടവുകാരെ പരിശോധിക്കുകയെന്ന വലിയ വെല്ലുവിളിയാണ് ആരോഗ്യ വകുപ്പ് നേരിടുന്നത്. പൂജപ്പുര ജയിലിൽ കോവിഡ് സ്ഥിരീകരിക്കുന്നത് ആദ്യമാണ്. രോഗബാധ ഏറിയ സാഹചര്യത്തിൽ ജയിലിലെ ഓഡിറ്റോറിയം നിരീക്ഷണ കേന്ദ്രമാക്കി.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7