സരിതയുടെ അഭിനയം; ട്രോളന്മാർക്ക് ചാകര; ‘വയ്യാവേലി’ യൂട്യൂബിൽ തരംഗമാവുന്നു

‘ആരാണ് സന്തോഷം ആഗ്രഹിക്കാത്തത്’ എന്ന പതിവ് മുന്നറിയിപ്പുമായി തന്നെയാണ് ഈ സിനിമയും തുടങ്ങുന്നത്. എന്നാൽ വിവാദ നായിക സരിത എസ് നായരുടെ കിടിലൻ ‘അഭിനയ പ്രകടനം’ തന്നെയാണ് സിനിമയുടെ ഹൈലൈറ്റ്. സിനിമ കഴിഞ്ഞതിന് ശേഷം സരിതയുടെയും കൂട്ടരുടെയും ഉഗ്രൻ ഡാൻസുമുണ്ട്. ഇതിൽപരം എന്തുവേണം സരിതയുടെ ആരാധകർക്ക്.

സോളാർ കേസിലെ വിവാദ നായികയയായും പിന്നീട് മിനിസ്ക്രീനിൽ അവതാരകയായും എത്തി പ്രേക്ഷകരെ ഞെട്ടിച്ച സരിത എസ്. നായരുടെ പുതിയ സിനിമയാണ് വയ്യാവേലി. യൂട്യൂബിൽ റിലീസ് ചെയ്ത സിനിമ ഇതിനോടകം നാലരലക്ഷത്തോളം പേർ കണ്ടുകഴിഞ്ഞിരുന്നു. കഴിഞ്ഞ മാസം 11ന് റിലീസ് ചെയ്ത സിനിമ ഇതുവരെ കണ്ടത് കൃത്യമായി പറഞ്ഞാൽ 4,40,076 പേരാണ്. ഒരു മണിക്കൂറും 58 മിനിറ്റുമുള്ള സിനിമയിൽ പൊലീസ് വേഷത്തിലാണ് സരിത എത്തുന്നത്. അന്ത്യകൂദാശ എന്ന ചിത്രത്തിലാണ് ഇതിന് മുൻപ് സരിത അഭിനയിച്ചത്.

സിനിമ എത്തിയത് ട്രോളന്മാർക്കും ചാകരയായിട്ടുണ്ട്. സന്തോഷ് പണ്ഡിറ്റ് സിനിമകളോടാണ് ട്രോളന്മാര്‍ സരിതയുടെ സിനിമയെയും താരതമ്യം ചെയ്യുന്നത്. ചിത്രത്തിലെ സരിത ഉൾപ്പെടെയുള്ളവരുടെ അഭിനയത്തെ ട്രോളാനാണ് സോഷ്യൽമീഡിയയിലെ ട്രോൾ വിരുതന്മാര്‍ക്ക് താൽപര്യം. എന്നാൽ, സിനിമ ഇതിനോടകം വൈറലായി കഴിഞ്ഞു. സിനിമയിൽ സരിത അഭിനയിച്ച പലഭാഗങ്ങളുടെയും ക്ലിപ്പുകളും മറ്റും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

നാല് വർഷങ്ങൾക്ക് മുൻപാണ് സരിത പൊലീസ് വേഷത്തിൽ എത്തുന്ന ചിത്രത്തെ സംബന്ധിച്ച വാർത്തകൾ സോഷ്യൽ മീഡിയയിലും മറ്റുമായി നിറയുന്നത്. ലോക്ക്ഡൗണിനിടെ കഴിഞ്ഞ മാസം 11ന് ചിത്രം യൂട്യൂബിൽ പ്രത്യക്ഷപ്പെടുകയായിരുന്നു. ചിത്രം ഇറങ്ങി അധികം താമസിയാതെ വിഡിയോ ട്രോളുകളും പുറത്തിറങ്ങുകയായിരുന്നു. ശിവജി ഗുരുവായൂർ, കൊച്ചുപ്രേമൻ, വിനോദ് കോവൂർ എന്നിവരും ചിത്രത്തിൽ വേഷമിടുന്നുണ്ട്.

വി.വി. സന്തോഷ് ആണ് സിനിമയുടെ സംവിധാനം. തിരക്കഥ എഴുതിയത് അശോക് നായര്‍. ഇദ്ദേഹം തന്നെയാണ് സിനിമയുടെ നിര്‍മാതാവും.

Similar Articles

Comments

Advertisment

Most Popular

ആലപ്പുഴ ജില്ലയിൽ ഇന്ന് 453 പേർക്ക് കോവിഡ്

ആലപ്പുഴ ജില്ലയിൽ ഇന്ന് 453 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു ആറുപേർ വിദേശത്തുനിന്നും 38 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. *406പേർക്ക്സമ്പർക്കത്തിലൂടെയാണ് രോഗംബാധിച്ചത്* രണ്ട് ആരോഗ്യപ്രവർത്തകർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഒരാളുടെ രോഗത്തിന്റെ...

പത്തനംതിട്ട ജില്ലയിൽ ഇന്ന് 189 പേർക്ക് കോവിഡ്

പത്തനംതിട്ട :ജില്ലയില്‍ ഇന്ന് (24) 189 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഏഴു പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും, 33 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 149...

തൃശൂർ ജില്ലയിൽ 474 പേർക്ക് കൂടി കോവിഡ്; 327 പേർക്ക് രോഗമുക്തി

തൃശൂർ ജില്ലയിൽ വ്യാഴാഴ്ച (24/09/2020) 474 പേർക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. ഇതോടെ ജില്ലയിൽ ഇതുവരെയുള്ള കോവിഡ് രോഗികളുടെ എണ്ണം പതിനായിരം കടന്നു. വ്യാഴാഴ്ച 327 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ...