കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി

ന്യൂഡല്‍ഹി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വലിയ വിമാനങ്ങള്‍ക്ക് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ വിലക്കേര്‍പ്പെടുത്തി. മണ്‍സൂണ്‍ കാലയളവിലാണ് വിലക്കുള്ളത്.

വെള്ളിയാഴ്ച എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനം ലാന്‍ഡിങിനിടെ തകര്‍ന്ന് വീണതിനിടെ തുടര്‍ന്നാണ് തീരുമാനം. അപകടത്തില്‍ 18 പേര്‍ മരിച്ചിരുന്നു. അപകടത്തിന് പിന്നാലെ വലിയ വിമാനങ്ങള്‍ക്ക് കരിപ്പൂരില്‍ താത്കാലിക നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.

ഇതിനിടെ കരിപ്പൂരിലെ സുരക്ഷാ വീഴ്ച ചൂണ്ടിക്കാട്ടി ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ അരുണ്‍കുമാറിനെ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് പൈലറ്റുമാരെ സംഘടന ആവശ്യപ്പെട്ടിട്ടുണ്ട്.

നേരത്തെ മംഗാലാപുരം ദുരന്തത്തിന് പിന്നാലെ കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു. റണ്‍വേ നവീകരണത്തിന് ശേഷം രണ്ടു വര്‍ഷം മുന്‍പാണ് ഇവിടെ വലിയ വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചത്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7