ഇന്ന് സംസ്ഥാനത്ത് 1417 പേര്‍ക്ക് കോവിഡ്; അഞ്ച് മരണം, സമ്പര്‍ക്കത്തിലൂടെ 1242 പേര്‍ക്ക് രോഗബാധ

തിരുവനന്തപുരം: ഇന്ന് സംസ്ഥാനത്ത് 1417 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് തിരുവനന്തപുരത്ത് പത്രസമ്മേളനത്തില്‍ ഇക്കാര്യം വ്യക്തമാക്കിയത്.
1426 പേര്‍ രോഗമുക്തി നേടി. ഇന്ന് അഞ്ച് മരണമാണ് സ്ഥിരീകരിച്ചത്. സമ്പര്‍ക്കത്തിലൂടെ 1242 പേര്‍ക്കാണ് രോഗബാധയുണ്ടായത്. 105 പേരുടെ രോഗബാധയുടെ ഉറവിടം വ്യക്തമല്ല. വിദേശത്തുനിന്നെത്തിയ 62 പേര്‍ക്കും മറ്റു സംസ്ഥാനങ്ങളില്‍നിന്നെത്തിയ 72 പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചു. 36 ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു.

ഇന്ന് പുതുതായി രോഗം ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്‌

മലപ്പുറം 242
തിരുവനന്തപുരം 297
പാലക്കാട് 141
കാസര്‍കോട് 147
എറണാകുളം 133
കോഴിക്കോട് 158
കണ്ണൂര്‍ 30
കൊല്ലം 25
തൃശ്ശൂര്‍ 32
കോട്ടയം 24
വയനാട് 18
ആലപ്പുഴ 146
ഇടുക്കി 4
പത്തനംതിട്ട 20

Similar Articles

Comments

Advertismentspot_img

Most Popular