തൃശൂരില്‍ വില്ലേജ് ഓഫീസര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. പുത്തൂര്‍ വില്ലേജ് ഓഫീസിലാണ് സംഭവം. പഞ്ചായത്ത് പ്രസിഡന്റും നാട്ടുകാരും പഞ്ചായത്തില്‍ കുത്തിയിരിപ്പ് സമരം നടത്തിയിരുന്നു. ലൈഫ് മിഷന്‍ പദ്ധതിക്കുള്ള അപേക്ഷയ്ക്കായി വരുമാന സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ എത്തിയവരെ വില്ലേജ് ഓഫീസര്‍ മടക്കി അയച്ചതില്‍ പ്രതിഷേധിച്ചായിരുന്നു സമരം. ഇതിന് പിന്നാലെയാണ് വില്ലേജ് ഓഫീസര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. വില്ലേജ് ഓഫീസറെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ആളുകള്‍ ലൈഫ് മിഷന്‍ പദ്ധതിയുടെ അപേക്ഷയ്ക്കായി വരുമാന സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ വില്ലേജ് ഓഫീസില്‍ എത്തിയിരുന്നു. എന്നാല്‍ സാങ്കേതിക കാരണങ്ങളാല്‍ ഇപ്പോള്‍ നല്‍കാനാവില്ലെന്ന് വില്ലേജ് ഓഫീസര്‍ അറിയിച്ചിരുന്നു. ഇന്നും ഇത്തരത്തില്‍ നിരവധിയാളുകള്‍ വില്ലേജ് ഓഫീസില്‍ സര്‍ട്ടിഫിക്കറ്റിനായി എത്തിയിരുന്നു. എന്നാല്‍ ഇവരെ തിരിച്ചയക്കുകയായിരുന്നുവെന്നാണ് വിവരം.
ഇതോടെ നാട്ടുകാര്‍ ഉള്‍പ്പെടെയുള്ള സംഘം വില്ലേജ് ഓഫീസിന് മുന്‍പില്‍ കുത്തിയിരുപ്പ് സമരം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടെയുള്ള ആളുകളും സ്ഥലത്ത് എത്തിയിരുന്നു. വില്ലേജ് ഓഫീസറോട് പൊലീസ് ഇക്കാര്യം അന്വേഷിച്ചു. ഇതിനിടെ ഷെല്‍ഫിലുണ്ടായിരുന്ന ബ്ലെയ്ഡ് എടുത്ത് വില്ലേജ് ഓഫീസര്‍ ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു.