കോഴിക്കോട്:വിമാനാപകടത്തിൽ പരിക്കേറ്റ് കോഴിക്കോട്ട് ചികിത്സയിലുള്ള വടകര വില്യാപ്പള്ളി സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. യുവാവിെന ഐസൊലേഷൻ വാർഡിലേക്കു മാറ്റി. വിമാനാപകടത്തിൽ ഇദ്ദേഹത്തിന്റെ ഇരു കാലുകളും ഒടിഞ്ഞിരുന്നു. വിമാനാപകടത്തിൽ മരിച്ച മലപ്പുറം വളാഞ്ചേരി സ്വദേശിക്കും കഴിഞ്ഞദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു. തുടർന്ന് കോവിഡ് മാനദണ്ഡം അനുസരിച്ചാണ് മൃതദേഹം സംസ്കരിച്ചത്.
കോഴിക്കോട്, മലപ്പുറം എന്നിവിടങ്ങളിലെ ആശുപത്രികളിൽ ചികിത്സയിലുണ്ടായിരുന്ന 48 പേർ ഞായറാഴ്ച ആശുപത്രി വിട്ടു. ചികിത്സയിലുള്ള രണ്ടുപേരുടെ ആരോഗ്യനില അതിഗുരുതരമായി തുടരുന്നു. കുറ്റിപ്പുറം സ്വദേശി ചോഴിമഠത്ത് ഹംസ, നാദാപുരം സ്വദേശി അഷ്റഫ് എന്നിവരാണ് ഗുരുതരാവസ്ഥയിലുള്ളത്. ഇരുവരെയും സ്വകാര്യാശുപത്രികളിലെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചു. രണ്ടു ജില്ലകളിലുമായി 115 പേർ ചികിത്സയിലുണ്ട്.