പത്തനംതിട്ട ജില്ലയില്‍ ഇന്ന് 30 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 10 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും, ഏഴു പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 13 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്.
വിദേശത്തുനിന്ന് വന്നവര്‍
1) ഖത്തറില്‍ നിന്നും എത്തിയ റാന്നി-പെരുനാട്, മാമ്പാറ സ്വദേശിനി (58)
2) സൗത്ത് ആഫ്രിക്കയില്‍ നിന്നും എത്തിയ മലയാലപ്പുഴ സ്വദേശി (52)
3) ദുബായില്‍ നിന്നും എത്തിയ പ്രമാടം സ്വദേശി (34)
4) ദുബായില്‍ നിന്നും എത്തിയ തണ്ണിത്തോട് സ്വദേശി (28)
5) ഇറാക്കില്‍ നിന്നും എത്തിയ കൈപ്പട്ടൂര്‍ സ്വദേശി (32)
6) സൗദിയില്‍ നിന്നും എത്തിയ ആറന്മുള സ്വദേശി (52)
7) സൗദിയില്‍ നിന്നും എത്തിയ പൂഴിക്കാട് സ്വദേശി (29)
8) സൗദിയില്‍ നിന്നും എത്തിയ പത്തനംതിട്ട സ്വദേശി (46)
9) ദുബായില്‍ നിന്നും എത്തിയ കടമ്മനിട്ട സ്വദേശി (42)
10) സൗദിയില്‍ നിന്നും എത്തിയ ചെന്നീര്‍ക്കര സ്വദേശി (69)
മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്നവര്‍
11) ശ്രീനഗറില്‍ നിന്നും എത്തിയ തിരുവല്ല സ്വദേശി (46)
12) ഹൈദരാബാദില്‍ നിന്നും എത്തിയ നാരങ്ങാനം സ്വദേശി (27)
13) തമിഴ്‌നാട്ടില്‍ നിന്നും എത്തിയ വടശേരിക്കര സ്വദേശിനി (21)
14) ഹൈദരാബാദില്‍ നിന്നും എത്തിയ മാലക്കര സ്വദേശി (31)
15) ആന്ധ്രപ്രദേശില്‍ നിന്നും എത്തിയ തോന്നല്ലൂര്‍ സ്വദേശി (27)
16) ഡല്‍ഹിയില്‍ നിന്നും എത്തിയ വെച്ചൂച്ചിറ സ്വദേശി (33)
17) ബാംഗ്ലൂരില്‍ നിന്നും എത്തിയ തുമ്പമണ്‍ സ്വദേശി (47)
സമ്പര്‍ക്കം മുഖേന രോഗം ബാധിച്ചവര്‍
18) കുറ്റൂര്‍ സ്വദേശി (60). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
19) ഇരവിപേരൂര്‍ സ്വദേശി (30). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
20) കോന്നി എക്‌സൈസ് റേയ്ഞ്ച് ഓഫീസിലെ ഉദ്യോഗസ്ഥ (42). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
21) മണ്ണാറകുളഞ്ഞി സ്വദേശിനി (32). പത്തനംതിട്ടയിലുളള സ്വകാര്യ ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തകയാണ്. ഇവിടെ നിന്നും മുന്‍പ് രോഗബാധിതയായ ആരോഗ്യപ്രവര്‍ത്തകയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
22) എഴുമറ്റൂര്‍ സ്വദേശി (42). ചങ്ങനാശേരി ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
23) കുറ്റൂര്‍ സ്വദേശി (43). ക്രിസ്തീയ പുരോഹിതനാണ്. മുന്‍പ് രോഗബാധിതനായ ക്രിസ്തീയ പുരോഹിതന്റെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
24) കുറ്റൂര്‍ സ്വദേശി (50). മുന്‍പ് രോഗബാധിതനായ ക്രിസ്തീയ പുരോഹിതന്റെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
25) കുറ്റൂര്‍ സ്വദേശി (13). മുന്‍പ് രോഗബാധിതനായ ക്രിസ്തീയ പുരോഹിതന്റെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
26) കുറ്റൂര്‍ സ്വദേശി (14). മുന്‍പ് രോഗബാധിതനായ ക്രിസ്തീയ പുരോഹിതന്റെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
27) അടൂര്‍ സ്വദേശി (33). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
28) വെച്ചൂച്ചിറ സ്വദേശി 20 ദിവസം പ്രായമുളള ആണ്‍കുട്ടി. മുന്‍പ് രോഗബാധിതയായ വ്യക്തിയുടെ മകന്‍.
29) പഴകുളം സ്വദേശി (42). അടൂര്‍ ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
30) പഴകുളം സ്വദേശിനി (37). അടൂര്‍ ക്ലസ്റ്ററില്‍ നിന്നും രോഗബാധിതയായി.
ജില്ലയില്‍ ഇതുവരെ ആകെ 1800 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 836 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. കോവിഡ്-19 മൂലം ജില്ലയില്‍ ഇതുവരെ രണ്ടു പേര്‍ മരണമടഞ്ഞു. ജില്ലയില്‍ ഇന്ന് 62 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 1542 ആണ്. പത്തനംതിട്ട ജില്ലക്കാരായ 256 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 244 പേര്‍ ജില്ലയിലും, 12 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.
പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ 81 പേരും, കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ 46 പേരും, അടൂര്‍ ജനറല്‍ ആശുപത്രിയില്‍ ഒരാളും, റാന്നി മേനാംതോട്ടം സിഎഫ്എല്‍ടിസിയില്‍ 30 പേരും, പന്തളം അര്‍ച്ചന സിഎഫ്എല്‍ടിസിയില്‍ 30 പേരും, ഇരവിപേരൂര്‍ സിഎഫ്എല്‍ടിസിയില്‍ ഒരാളും, കോഴഞ്ചേരി മുത്തൂറ്റ് നഴ്‌സിംഗ് കോളജ് സിഎഫ്എല്‍ടിസിയില്‍ 54 പേരും ഐസൊലേഷനില്‍ ഉണ്ട്.
സ്വകാര്യ ആശുപത്രികളില്‍ 22 പേര്‍ ഐസൊലേഷനില്‍ ഉണ്ട്. ജില്ലയില്‍ ആകെ 265 പേര്‍ വിവിധ ആശുപത്രികളില്‍ ഐസോലേഷനില്‍ ആണ്. ഇന്ന് പുതിയതായി 28 പേരെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു. ജില്ലയില്‍ 4548 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 1334 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 1461 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 140 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 136 പേരും ഇതില്‍ ഉള്‍പ്പെടുന്നു. ആകെ 7343 പേര്‍ നിരീക്ഷണത്തിലാണ്.